Share this News

ദേശീയപാത കഞ്ചിക്കോട്ട് കാർ സ്കൂട്ടറിലേക്ക് ഇടിച്ചു കയറി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
ദേശീയപാത കഞ്ചിക്കോട്ട് കാർ സ്കൂട്ടറിലേക്ക് ഇടിച്ചു കയറി സ്കൂട്ടർ യാത്രക്കാരിയായ നഴ്സിനു പരുക്കേറ്റു. പാലക്കാട് കല്ലിങ്കൽ സ്വദേശിനിയും വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമായ ഇൻഷ റഹ്മാനാണു (24) പരുക്കേറ്റത്. ഇന്നലെ രാത്രി 7നു കഞ്ചിക്കോട് ആശുപത്രി ജംക്‌ഷനിലാണ് അപകടം. മുന്നിൽ പോയ ലോറി പെട്ടെന്നു ബ്രേക്കിട്ടപ്പോൾ, സ്കൂട്ടർ തൊട്ടടുത്ത ലൈനിലേക്കു മാറിയെന്നും ഇതോടെ സ്കൂട്ടറിനു പിന്നിലെത്തിയ കാർ ഇടിച്ചു കയറിയതുമാണെന്ന് ഹൈവേ പൊലീസ് അറിയിച്ചു. സ്കൂട്ടർ പൂർണമായി തകർന്നെങ്കിലും ഇൻഷയുടെ പരുക്ക് ഗുരുതരമല്ല.
വാളയാർ പൊലീസ് കേസെടുത്തു. അപകടത്തെത്തുടർന്നു അര മണിക്കൂറിലേറെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസും വാളയാർ പൊലീസും സ്ഥലത്തെത്തി വാഹനങ്ങൾ നീക്കിയാണ് ഗതാഗത പുനഃസ്ഥാപിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News