ചലച്ചിത്ര സപ്പോർട്ടിങ്ങ് & ജൂനിയർ ആർട്ടിസ്‌റ്റ് സംഗമം തരൂർ എം.എൽ.എ പി.പി സുമോദ് ഉദ്ഘാടനം ചെയ്തു

Share this News

ചലച്ചിത്ര സപ്പോർട്ടിങ്ങ് & ജൂനിയർ ആർട്ടിസ്‌റ്റ് സംഗമം തരൂർ എം.എൽ.എ പി.പി സുമോദ് ഉദ്ഘാടനം ചെയ്തു

വടക്കഞ്ചേരി ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ചലച്ചിത്ര സപ്പോർട്ടിങ്ങ് & ജൂനിയർ ആർട്ടിസ്‌റ്റ് സംഗമം തരൂർ എം.എൽ.എ പി.പി സുമോദ് ഉദ്ഘാടനം ചെയ്തു.സുബൈർ മീരാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർട്ടിസ്റ്റ് ശരവണൻ അധ്യക്ഷനായിരുന്നു.ചടങ്ങിൽ ജെയിസ് ജോസ് (പ്രശസ്‌ത സിനിമാ താരം) , പ്രണവം ശശി (പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായകൻ) ,സിൻറോ സണ്ണി (പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ) വിനോദ് വിശ്വം (12-ാമത് നോയിഡ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിൽ മികച്ച പരസ്യ ചിത്രത്തിനുള്ള അന്തർ ദേശീയ അവാർഡ് നേടിയ സംവിധായകൻ), അഡ്വ.സുജിത്ത് ദാസ്സ് (അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ഹ്രസ്വചിത്ര സംവിധായകൻ) എന്നിവരെ ആദരിച്ചു.വിജയ് ശിവൻ തെന്നിലാപുരം, ആനന്ദൻ കളവപ്പാടം, സജിമോൻ പാലാണി സുരേന്ദ്രൻ പുത്തൻകുളമ്പ് എന്നിവർ ആശംസകൾ അറിയിച്ചു
സുധാകരൻ (കോമഡി ഉത്സവം ഫെയിം)നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!