കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു; ആളപായമില്ല, ഒഴിവായത് വന്‍ ദുരന്തം

Share this News

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു; ആളപായമില്ല, ഒഴിവായത് വന്‍ ദുരന്തം

ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് തീ പിടിച്ചു. തീ പടരുന്നത് കണ്ടതോടെ യാത്രക്കാരെ പൂർണമായും പുറത്തിറക്കി. ബസ് പൂർണമായും കത്തി നശിച്ചു. രാവിലെ 9 മണിയോടെയാണ് പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന ബസിൽ തീ പിടർന്നത്.നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ബസ് കൊണ്ടോട്ടി തുറക്കൽ കഴിഞ്ഞു വിമാനത്താവള റോഡ് ജങ്ഷൻ കൊളത്തൂർ എത്തുന്നതിൻ്റെ തൊട്ടു മുമ്പായാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക വിവരം. ബസ് പൂർണമായും കത്തിനശിച്ചു. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഉടനെ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!