Share this News

ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; പതിമൂന്നുകാരിക്ക് ദാരുണാന്ത്യം
വാഹനാപകടത്തില്‍ പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ബൈക്കും തമിഴ്‌നാട് സര്‍ക്കാരിന്റെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊട്ടേക്കാട് ആനപ്പാറ സ്വദേശി ആരതിയാണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ മറ്റൊരു ബന്ധുവിനൊപ്പം ബൈക്കില്‍ വരുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവതിക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരതിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണുളളത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News