വേതനം ലഭിച്ചിട്ട് നാലു വർഷം,  കാട്ടുപന്നി വെടിവെപ്പ് നിറുത്തി ഷൂട്ടർമാർ

Share this News

വേതനം ലഭിച്ചിട്ട് നാലു വർഷം കാട്ടുപന്നി വെടിവെപ്പ് നിറുത്തി ഷൂട്ടർമാർ

കാട്ടുപന്നി നിർമാർജനത്തിന് വനം വകുപ്പ് പഞ്ചായത്തുകളെ ചുമതലപ്പെടുത്തി കയ്യൊഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ ഫണ്ടില്ലെന്ന പേരിൽ ഷൂട്ടർമാർക്ക് കഴിഞ്ഞ നാലു വർഷമായി വേതനം നൽകുന്നില്ല. ഒരു കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടർമാർക്ക് യാത്ര ചിലവ് അടക്കം സർക്കാർ നിശ്ചയിച്ചു നൽകിയ തുക 1500 രൂപയും. ചത്ത കാട്ടുപന്നിയുടെ ജഡം സംസ്കരിക്കുന്നതിന് 2000 രൂപയും ആണ് നിശ്ചയിച്ചു നൽകിയത്. മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് പഞ്ചായത്തുകൾക്ക് ഇതിനായി ഒരു ലക്ഷം രൂപ വരെ പ്രതി വർഷം ചെലവഴിക്കാനുള്ള അനുമതിയും നൽകിയിരുന്നു. പഞ്ചായത്തുകൾ ഫണ്ട് ലഭ്യമായില്ലെന്നും മറ്റും പറഞ്ഞ് കഴിഞ്ഞ നാലുവർഷമായി ഷൂട്ടർമാർക്ക് പ്രതിഫലം നൽകുന്നില്ല. ഇതോടെ നാട്ടിലിറങ്ങി കൃഷി നാശവും ജീവഹാനിയും വരുത്തുന്ന കാട്ടുപന്നികളുടെ ഒഴിവാക്കുന്നതിന് കർഷകർ പിരിവെടുത്ത് തുക സമാഹരിച്ചാണ് അംഗീകൃത ഷൂട്ടർമാർക്ക് വാഹനം ഏർപ്പാടാക്കി നൽകുന്നതും സർക്കാർ മാനദണ്ഡ പ്രകാരം ജഡം സംസ്കരിക്കുന്നതിനുള്ള ചെലവും കണ്ടെത്തുന്നത്. ഇതോടെ കൃഷി സംരക്ഷണവും കാട്ടുപന്നി നിർമാർജനവും കർഷകരുടെ മാത്രം ബാധ്യതയായി. സർക്കാർ സംവിധാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കാഴ്ചക്കാർ മാത്രമായി മാറി.

വനം വകുപ്പിന്റെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാർ കഴിഞ്ഞ നാലു വർഷത്തിനിടെ നെന്മാറ പഞ്ചായത്തിൽ120 പന്നികളെയും, അയിലൂരിൽ 70 പന്നികളെയും വെടിവെച്ചു കൊന്നെങ്കിലും ഒരു രൂപ പോലും പഞ്ചായത്തുകൾ തുക അനുവദിച്ച നൽകാത്തതിനാൽ ഷൂട്ടർമാർ കാട്ടുപന്നി വെടിവെക്കൽ നിർത്തിവച്ചിരിക്കുകയാണ്. കാട്ടുകുന്നിനെ കാട്ടുപന്നിയെ വെടിവെക്കാൻ ഉപയോഗിക്കുന്ന നിശ്ചിത വലിപ്പമുള്ള തോക്കിൽ ഉപയോഗിക്കുന്ന തോട്ടയ്ക്ക് 200 രൂപയോളം വിലയുണ്ട്. പലപ്പോഴും ഒരു കാട്ടുപതിയെ വെടിവെച്ചു കൊല്ലുന്നതിന് രണ്ടോ മൂന്നോ തോട്ട വേണ്ടിവരും. ചിലപ്പോൾ കാട്ടുപന്നിയുടെ മർമ്മസ്ഥലത്ത് വെടിയേട്ടില്ലെങ്കിൽ കാട്ടുപന്നി ചാകണമെന്നും ഇല്ല ഇത്തരത്തിലും ഷൂട്ടർമാർക്ക് കാട്ട് തോട്ടകൾ നഷ്ടമാവാറുണ്ട്. തോക്കുടമകൾ പലപ്പോഴും രാത്രി മുഴുവൻ കാവലിരുന്നാലും ഇവരുടെ സാന്നിധ്യം അറിയുന്നതോടെ പന്നികൾ ദൂരെ ദിക്കുകളിലേക്ക് പോകുന്നതും കഴിയാതാവും. പലപ്പോഴും ഒരു പന്നിയെ വെടിവയ്ക്കുന്നതിന് രണ്ടും മൂന്നും ദിവസം ചെലവെടേണ്ടി വരും ഇതിനായി ഷൂട്ടർമാർക്ക് തോക്കും മറ്റ് സാമഗ്രികളുമായി വരുന്നതിന് ജീപ്പ് വാടക നൽകേണ്ടിവരും ഇതും കർഷകർക്ക് ബാധ്യതയാണ്. ഇത്തരം ബാധ്യത ഏറ്റെടുക്കാൻ കഴിയാത്ത തോടെയാണ് കാട്ടുപന്നി വെടിവയ്ക്കാൻ ഷൂട്ടർമാർ തയ്യാറാവാത്തത്. ഇതോടെ കാട്ടുപന്നികൾ പട്ടണ മേഖലയിൽ പോലും സ്ഥിരമായി എത്തുന്ന സ്ഥിതിയായി.

പഞ്ചായത്തുകളിൽ ഷൂട്ടർമാർ തുക ആവശ്യപ്പെടുമ്പോൾ സർക്കാർ പറയാത്ത പുതിയ നിബന്ധനയാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞ് ഷൂട്ടർമാരെ നിരുത്സാഹപ്പെടുത്തുന്നത്. കാട്ടുപന്നിയെ വെടിവെച്ച് കൊന്നശേഷം പഞ്ചായത്ത് അധികൃതരെ വിളിച്ചുവരുത്തി അവർ ഫോട്ടോയെടുത്ത് രേഖകളിൽ ഉൾപ്പെടുത്തിയാൽ മാത്രമേ തുക തരികയുള്ളൂ എന്നാണ് പുതിയ നിബന്ധന. രാത്രി സമയങ്ങളിൽ ഇതിനായി പഞ്ചായത്ത് ജീവനക്കാരെ വിളിച്ചാലോ വിളിച്ചാൽ വരാനോ തയ്യാറാവില്ല പിറ്റേദിവസം രാവിലെ വരെ നായ്ക്കളോ മറ്റോ കൊണ്ടുപോകാതെ കാവിൽ ഇരിക്കേണ്ട സ്ഥിതിയും ഷൂട്ടർമാർക്ക് ആയി വരുന്നതിനാൽ ഷൂട്ടർമാർ കർഷകരോട് സഹായം തേടി കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. ഇതോടെയാണ് ഷൂട്ടർമാർ പഞ്ചായത്തിന് വേണ്ടി വെടിവെച്ചു കൊല്ലുന്ന പണി നിർത്താൻ തയ്യാറാവുന്നത്.

സർക്കാർ കാട്ടുപന്നിയെ കൊന്നതിന്റെ കണക്കുപറയുന്നണ്ടെങ്കിലും പ്രതിഫലം കൊടുത്തതിന്റെ കണക്കുപറയും പറയാത്തത് തട്ടിപ്പാണ് എന്നാണ് കർഷകർ പറയുന്നത്. എന്നാൽ കൊന്നു തീർക്കുന്നതിന്റെ 20 ഇരട്ടിയോളം പുതുതായി പെരുകുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്.

ഇത് ചുരുങ്ങിയ മാസങ്ങൾ കൊണ്ട് തന്നെ ജനവാസ കാർഷിക മേഖലയിൽ കാട്ടുപന്നികളുടെ എണ്ണം വർദ്ധിച്ച് വൻ വിപത്തായി മാറി. വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളുടെ എത്രയോ ഇരട്ടിയാണ് കാട്ടുപന്നികൾ പെറ്റു പെരുകുന്നത്. ഓരോ പ്രസവത്തിലും കാട്ടുപന്നികൾ 10 മുതൽ 15 വരെ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതുകൊണ്ടാണ് ദ്രുതഗതിയിൽ ഇവയുടെ എണ്ണം വർധിക്കുന്നതെന്ന് വന്യജീവി ഗവേഷകരം പറയുന്നു. കാട്ടുപന്നികളെ എലി, പെരുച്ചാഴി, എന്നിവയെപ്പോലെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വിഷം വച്ചോ കെണിവെച്ചോ മറ്റ് ഏതു വിധേനയും കൊല്ലുന്നതിന് അനുമതി നൽകണമെന്ന കർഷകരുടെ ആവശ്യത്തിന് വന്യ ജീവി സംരക്ഷണ നിയമത്തിന്റെ മറപിടിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകൾ പരസ്പരം പഴിചാരി സമയം കളയുകയാണെന്ന് കർഷക സംഘടനകൾ പറയുന്നു. ഇക്കാര്യത്തിൽ ഭരണകക്ഷി സംഘടനകളും പ്രത്യേകം സമരത്തിന് ഇറങ്ങുന്നുണ്ടെങ്കിലും കാർഷിക മേഖലയ്ക്ക് ആശ്വാസമായ നടപടികൾ അധികൃതർ കൈക്കൊള്ളുന്നില്ല. നാട്ടിൻപുറങ്ങളിലെ വീട്ടുവളപ്പിലും കാട്ടുപന്നികൾ തമ്പടിക്കാൻ തുടങ്ങിയത്. കാട്ടുപന്നികളുടെ വർദ്ധന പല മേഖലകളിലും ഇരു ചക്ര, മുച്ചക്ര വാഹന യാത്രക്കാർക്കും ഭീഷണിയാണ്.
നാട്ടിൻപുറങ്ങളിൽ സ്ഥിരമായി വസിക്കുന്ന കാട്ടുപന്നികൾ നാട്ടിൻപുറങ്ങളിലെ തോടുകളിലും ചാലുകളിലും ഒഴിഞ്ഞു കാട്പിടിച്ചു കിടക്കുന്ന ഒഴിഞ്ഞ പ്രദേശങ്ങളിലും കുറ്റിക്കാടുകളിലും ഒളിച്ചു കഴിഞ്ഞാണ് ജീവിക്കുന്നത്. പേരിലെ സൂചിപ്പിക്കുന്ന പോലെ ഇവയ്ക്ക് കാടുമായി യാതൊരു ബന്ധവുമില്ല.
പുതുതലമുറയും നാട്ടിൻപുറങ്ങളിൽ തന്നെ ജനിച്ചുവളർന്നതിനാൽ ഇവയ്ക്ക് വന്യ സ്വഭാവവും നഷ്ടപ്പെട്ടിരിക്കുകയാണ്.
വന മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് കാട്ടിൽ വസിക്കുന്ന കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ ഇറങ്ങുകയും തിരിച്ച് കാടുകളിലേക്ക് തന്നെ പകൽ സമയം പ്രവേശിച്ച് വിശ്രമിക്കുന്നത്. വനമേഖലയിൽ ഇവയെ ഭക്ഷിക്കുന്ന മാംസ ബുക്കുകൾ ഉള്ളതിനാൽ ഒരു പരിധിവരെ ഇവയുടെ വംശവർദ്ധനവ് തടയുന്നുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr


Share this News
error: Content is protected !!