വണ്ടാഴി ഗ്രാമപഞ്ചായത്ത് അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ മാത്തൂരിൽ  പ്രവർത്തനം ആരംഭിക്കുന്ന സ്നേഹവീടിന്റെ പ്രവർത്തനോദ്ഘാടനം ആലത്തൂർ MLA കെ.ഡി.പ്രസേനൻ നിർവഹിച്ചു

Share this News

എല്ലാ ദിവസവും രാവിലെ സ്നേഹവീട്ടിൽ എത്തി ഭക്ഷണവും, വിശ്രമവും, ഉല്ലാസവുമൊക്കെ ആയി സന്തോഷത്തോടെ തിരികെ വൈകുന്നേരം വീട്ടിലേക്കു പോകുവാനായി വയോധികർക്കായി തയ്യാറാക്കിയിട്ടുള്ള പദ്ധതി ആണ്‌ സ്‌നേഹവീട്. ഇതിന്റെ പരിപാലന പ്രവർത്തനങ്ങൾ അഭയം ചാരിറ്റബിൾ ട്രസ്റ്റ് ആണ്‌ നടത്തുന്നത്. ഇത്‌ പോലുള്ള പ്രവർത്തനങ്ങൾ വയോധികരുടെ സംരക്ഷണത്തിനും, സന്തോഷത്തിനും മുതൽ കൂട്ടായിരിക്കുമെന്നു ഉദ്ഘാടനം നിർവഹിച്ച ശേഷം എം എൽ എ. കെ ഡി പ്രസേനൻ പറഞ്ഞു.

നിർധനരായ പ്രായമായ അച്ഛൻ അമ്മമാരുടെ ക്ഷേമമാണ് അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ  പ്രധാന ലക്ഷ്യമെന്ന് ട്രസ്റ്റ് ചെയർമാൻ എം. കെ ബോസ് പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളുടെ സാന്നിധ്യത്തിൽ വണ്ടാഴി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.എൽ.രമേഷ് അദ്ധ്യക്ഷത വഹിച്ചു. മംഗലംഡാം സർക്കിൾ ഇൻസെക്റ്റർ ശ്രീനിവാസനൻ  വിശിഷ്ടതിഥിയായി . സ്‌നേഹവീട് പരിപാലന വിശദീകരണം അഭയം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ എം.കെ.ബോസ് നിർവഹിച്ചു. വി രജനി, സി ചന്ദ്രൻ, പി എച്ച്.സെയ്താലി,പി. ശശി കുമാർ, സുബിത മുരളീധരൻ,  എസ്. ഇബ്രാഹിം, നസീമ ഇസഹാക്, ദിവ്യ മണികണ്ഠൻ, സുമാവലി മോഹൻദാസ്, ആർ ഗംഗാധരൻ തുടങ്ങിവർ ആശംസ അറിയിച്ച് സംസാരിച്ചു .വൈസ് പ്രസിഡന്റ് പി.ശശികല സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത്‌ സെക്രട്ടറി എം.കെ.സാജൻ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/It83VNF2S8HAkiZTxnM84N


Share this News
error: Content is protected !!