പന്നിയങ്കരയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം ൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. വടക്കഞ്ചേരി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സി പി ഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാരിൻ്റെ ഒത്താശയോടുകൂടി ടോൾ പിരിവിൻ്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനാണ് കരാർ കമ്പനി ശ്രമിക്കുന്നതെന്ന് സി കെ രാജേന്ദ്രൻ പറഞ്ഞു. സ്വകാര്യ ബസ്സുകളുടെ ടോൾ നിരക്ക് കുറച്ച് പൊതുഗതാഗതം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുകളുടെ ടോൾ നിരക്ക് കുറക്കുക, ദേശീയപാതയുടെ പണികൾ പൂർത്തീകരിക്കുക, നാല് ചക്രങ്ങളുള്ള ഓട്ടോറിക്ഷകളെ ടോളിൽ നിന്നും ഒഴിവാക്കുക, തദ്ദേശവാസികൾക്കുള്ള സൗജന്യ യാത്ര തുടരുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ചടങ്ങിൽ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ എൻ സുകുമാരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം ശശി, ഏരിയാ സെക്രട്ടറി ടി കണ്ണൻ, കെ പ്രഭാകരൻ എന്നാവർ പങ്കെടുത്തു.
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ Link ൽ click ചെയ്യുക
https://chat.whatsapp.com/It83VNF2S8HAkiZTxnM84N