പാലക്കാട് ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഹരിത സമൃദ്ധി ഗ്രാമപഞ്ചായത്ത് പദവി കിഴക്കഞ്ചേരിക്ക്

Share this News

പാലക്കാട് ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഹരിത സമൃദ്ധി ഗ്രാമപഞ്ചായത്ത് പദവി കിഴക്കഞ്ചേരിക്ക്

ഹരിതകേരളം മിഷന്റെ ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഹരിത സമൃദ്ധി ഗ്രാമപഞ്ചായത്ത് പദവി കിഴക്കഞ്ചേരിക്ക്. ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഹരിത സമൃദ്ധി പദവി ലഭിക്കുന്ന പഞ്ചായത്ത് കൂടിയാണ് കിഴക്കഞ്ചേരി.
ഊര്‍ജ സംരക്ഷണം, പരിസ്ഥിതി പുനഃസ്ഥാപനം, കൃഷി, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ നേട്ടത്തിന് അര്‍ഹമാക്കിയത്. കൂടാതെ പഞ്ചായത്തിലെ 22 വാര്‍ഡുകളും ഹരിത സമൃദ്ധി വാര്‍ഡുകളായി മാറ്റാനും കഴിഞ്ഞു.ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം നാളെ (ആഗസ്റ്റ് 14) ഉച്ചയ്ക്ക് രണ്ടു മണിക്ക് കെ.ഡി. പ്രസേനന്‍ എം.എല്‍.എ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍ അധ്യക്ഷയാകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!