

കാട്ടുപന്നി ആക്രമണം; ഫോറസ്റ്റ് സ്‌റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധിച്ചു
കാട്ടുപന്നി ആക്രമണത്തിൽ വാണിയംപാറ മഞ്ഞവാരി സ്വദേശിനി സീനത്തിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വാണിയംപാറ ഫോറസ്റ്റ് സ്‌റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ് അധ്യക്ഷത വഹിച്ച പരിപാടി വാർഡ് പ്രസിഡന്റ് സുനിൽ ചിറമ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെയാണ് സീനത്തിന് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ജോലിക്ക് പോകുന്ന സമയത്തായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ സീനത്തിന് അടിയന്തര സഹായവും നഷ്ടപരിഹാരവും നൽകണമെന്ന് സുനിൽ ചിറമ്പാട്ട് ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡന്റ് ഇബ്രാഹിം, തമ്പി, വാർഡ് പ്രസിഡന്റ് വാസുകുട്ടി, മഹിളാ കോൺഗ്രസ്സ് വൈസ്പ്രസിഡന്റ് ജിൻസി, ജോൺസൻ, ജോർജ്, രാജൻ, വേലായുധൻ, കാസിം, സുരേഷ് ബാബു, റോയ്, കോശി ജെയിംസ്, വിത്സൻ മരുതുംകുഴി, വിബിൻ, റിയാസ്, റെജി, മാധവൻ, കൊച്ചാപ്പു തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
