
വെങ്ങന്നൂർ പള്ളിപ്പറമ്പ് പ്രദേശത്ത് കുടിവെള്ള പദ്ധതി പൂർത്തിയാക്കുക; ആലത്തൂർ പഞ്ചായത്തിലേക്കു ബഹുജന മാർച്ച് സംഘടിപ്പിച്ചു.
വെങ്ങന്നൂർ പള്ളിപ്പറമ്പ് പ്രദേശത്ത് കുടിവെള്ള പദ്ധതിക്കായി MCS സ്കൂളിന്റെ പരിസരത്തായി കുഴൽകിണർ കുഴിക്കുകയും, യഥേഷ്ടം വെള്ളം ലഭ്യമാവുകയും ചെയ്തെങ്കിലും, മോട്ടോർ വെക്കൽ, പൈപ്പ് ഇടൽ നടക്കാത്തതിനാൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതി വിശേഷമാണിപ്പോഴുള്ളത്. വെങ്ങാന്നൂർ പ്രദേശത്തെ 90 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്നത് ഈ കുടിവെള്ള പദ്ധതിയെയാണ്. കാര്യങ്ങൾ എല്ലാം പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞു പരിഹാര നടപടി നീളുകയാണ്. ആലത്തൂർ വെങ്ങാന്നൂർ പ്രദേശത്തെ വെൽഫെയർ പാർട്ടി പ്രവർത്തകരും, നിലവിലെ കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും ആലത്തൂർ പഞ്ചായത്തിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാർച്ചിൽ ആലത്തൂർ വെൽഫെയർ പാർട്ടി പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് മാഷ് അധ്യക്ഷത വഹിച്ചു. അബുഫൈസൽ മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. മുഖ്യ പ്രഭാഷണം പാർട്ടി ജില്ലാ സെക്രട്ടറി ഷരീഫ് പള്ളത്ത് നിർവഹിച്ചു. പരിപാടിയിൽ ബഷീർ യൂസഫ് സ്വാഗതം ആശംസിക്കുകയും, ഷക്കീല സലീം നന്ദി പറയുകയും ചെയ്തു. ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

