
കേരള കർഷക ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു

കാർഷികവൃത്തിയിൽ ഉണ്ടായ അധിക ചെലവും ഉൽപ്പന്നങ്ങളുടെ വിലയിടവും മൂലം കൃഷി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ കെ . സുരേഷ് ബാബു ആവശ്യപ്പെട്ടു .
നെല്ലിനു വില ലഭിക്കാത്ത സാഹചര്യവും , 2021 മുതൽ കർഷകപെൻഷൻ ലഭിക്കാത്തതും , പ്രഖ്യാപിച്ച കർഷക ക്ഷേമനിധിപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്തതും സർക്കാരിൻ്റെ കെടുകാര്യസ്ഥതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി . കേരള കർഷക ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാഘോഷ പരിപാടികൾ കിഴക്കഞ്ചേരി ഇളവംപാടത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
കർഷക ദിനാഘോഷ പരിപാടികൾക്ക് കേരള കർഷക ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് എ . ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു . സി എം പി ജില്ലാ സെക്രട്ടറി പി . കലാധരൻ , കേരള കർഷക ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ എസ് . അനിൽകുമാർ , കെ അരവിന്ദാക്ഷൻ ജില്ലാ സെക്രട്ടറി സുജ അനിൽകുമാർ പി . കെ . ഭക്തൻ എന്നിവർ പ്രസംഗിച്ചു . കാർഷിക രംഗത്ത് മികവുപുലർത്തിയ കർഷകരായ ജോസഫ് ഇളയാനിക്കാട്ടിൽ , വി . ശാന്ത , രാജൻ തൊഴുത്തിങ്കൽ , ടോണി തോമസ് പുല്ലാട്ട് മുതലായവരെ യോഗം അനുമോദിച്ചു . യോഗത്തിൽ സംബന്ധിച്ച മുഴുവൻ ആളുകൾക്കും ഹൈബ്രീഡ് മാവിൻ തൈകൾ വിതരണം ചെയ്തു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
