പന്നിയങ്കര ടോൾപ്ലാസയിലെ ടോൾ പിരിവ് നിർത്തിവെക്കുന്നതിന് വേണ്ടി ജില്ലാ കളക്ടർക്ക് തരൂർ എംഎൽഎ പി.പി.സുമോദ് കത്ത് നൽകി

Share this News

ദേശീയപാത 544 ൽ വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെ DPR പ്രകാരം പൂർത്തീകരിക്കേണ്ട പ്രവൃത്തികൾ ടോൾ പിരിവ് തുടങ്ങി  3 വർഷം കഴിഞ്ഞിട്ടും സർവീസ് റോഡ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തീകരിക്കാതെ  ടോൾ പിരിക്കുന്നതിനെതിരെയും പ്രദേശവാസികളുടെ  സൗജന്യ ടോൾ വിഷയം സംബന്ധിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെ കളക്ടറേറ്റിൽ എടുത്ത അന്തിമ തീരുമാനത്തെ പന്നിയങ്കര ടോൾ കരാർ കമ്പനി അട്ടിമറിക്കുന്നതിനെതിരെയും നിലവിലെ ടോൾ പിരിവ്  നിർത്തിവെച്ചുകൊണ്ട് ആവശ്യമായ  തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് സഹിതം തരൂർ എംഎൽഎ പി.പി.സുമോദ് കത്ത് നൽകി .കത്തിന് മറുപടിയായി വിഷത്തിൽ ഇടപെട്ടുകൊണ്ട് ഉടൻ മീറ്റിംഗ് വെച്ച് ആവശ്യമുള്ള നടപടികൾ കൈക്കൊള്ളാമെന്ന് കളക്ടർ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!