Share this News


വടക്കഞ്ചേരി കിഴക്കഞ്ചേരി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച്‌ഓണ്‍ കെ.ഡി.
പ്രസേനൻ എംഎല്‍എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കവിത മാധവൻ അധ്യക്ഷത വഹിച്ചു.ഇളങ്കാവ്, വചനഗിരി , കണച്ചിപരുത, എരിക്കിൻചിറ, അയ്യപ്പൻപരുത, കോട്ടേക്കുളം, മേനോൻ തരിശ്, പട്ടയംപാടം, കൊന്നക്കല്‍ കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് പുതിയ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

ആവശ്യമായ മറ്റു സ്ഥലങ്ങള്‍ കൂടി എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ലൈറ്റുകള്‍ സ്ഥാപിക്കുമെന്ന് കെ.ഡി. പ്രസേനൻ എംഎല്‍എ പറഞ്ഞു.കെ. രവീന്ദ്രൻ, രാജി കൃഷ്ണൻകുട്ടി , പോപ്പി ജോണ്‍, രതിക മണികണ്ഠൻ, അബ്ദുള്‍ നാസർ, വി. എം. റോയ്, വി. ഓമനക്കുട്ടൻ മാസ്റ്റർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News