ഓണപരീക്ഷ; സോഷ്യൽ സയൻസും ഹിന്ദിയും ഒരേദിവസം; കുട്ടികളിൽ അധിക സമ്മർദമുണ്ടാക്കുമന്ന് അധ്യാപകർ

Share this News

ഓണപരീക്ഷ; സോഷ്യൽ സയൻസും ഹിന്ദിയും ഒരേദിവസം; കുട്ടികളിൽ അധിക സമ്മർദമുണ്ടാക്കുമന്ന് അധ്യാപകർ

പത്താം ക്ലാസിലെ
ഓണപ്പരീക്ഷയിൽ സോഷ്യൽ സയൻസ് പരീക്ഷയും ഹിന്ദി പരീ ക്ഷയും ഒറ്റ ദിവസം. അധ്യാപകർ പരാതി നൽകിയിട്ടും പരീക്ഷാ ടൈംടേബിളിൽ മാറ്റമില്ല. 18 മുതൽ 26 വരെയാണ് ഓണപ്പരീക്ഷ. ഇതിൽ 21നും 26നുമാണ് രാവിലെയും ഉച്ചയ്ക്കുശേഷവുമായി 2 പരീക്ഷകൾ വീതമുള്ളത്. മറ്റെല്ലാദിവസവും ഒരു പരീക്ഷ
മാത്രമാണുള്ളത്. 21ന് രാവിലെ സോഷ്യൽ സയൻസ് പരീക്ഷയും ഉച്ചകഴിഞ്ഞ് ഹിന്ദി പരീക്ഷയുമാണ് നി ശ്ചയിച്ചിട്ടുള്ളത്. 26ന്
രാവിലെ കെമിസ്ട്രിയും ഉച്ചയ്ക്കുശേഷം ബയോളജി പരീക്ഷയുമാണുള്ളത്. കെമിസ്ട്രിയും ബയോളജിയും ആകെ 40 മാർക്ക് വീതമുള്ള പരീക്ഷകളാണ്.എന്നാൽ 80 മാർക്കിലാണ്
സോഷ്യൽ സയൻസ് പരീക്ഷയുടെ മൂല്യനിർണയം.80 മാർക്കുള്ള ഇംഗ്ലിഷ്, ഗണിതം, സോഷ്യൽ സയൻസ് പരീക്ഷകൾക്ക് രണ്ടര മണിക്കൂറും 40 മാർക്കിൻ്റെ പരീക്ഷകൾക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷാസമയം.40 മാർക്ക് വീതമുള്ള വിഷയങ്ങൾക്കു ശേഷം ഏതെങ്കിലും ദിവസം ഹിന്ദി പരീക്ഷ നിശ്ചയിക്കാമെന്നിരിക്കെ സോഷ്യൽ സയൻസ് പരീക്ഷയുടെ അതേ ദിവസം തന്നെ പരീക്ഷ നിശ്ചയിച്ചത് കുട്ടികളിൽ അധിക സമ്മർദമുണ്ടാക്കുമന്ന് അധ്യാപകർ പറയുന്നു.
12.45ന് അവസാനിക്കുന്ന സോഷ്യൽ സയൻസ് പരീക്ഷയ്ക്കു ശേഷം 45 മിനിറ്റ് കഴിഞ്ഞാലുടൻ 40 മാർക്കിൻ്റെ ഹിന്ദി പരീക്ഷയും എഴുതണം. 2 പാർട്ട് വീതമുള്ള സോഷ്യൽ സയൻസിൽ ആകെ 6 അധ്യായങ്ങൾ പഠിക്കാനുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!