
തിരുവേഗപ്പുറയിലെ തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തിരുവേഗപ്പുറ അമ്പലനട തോട്ടത്തിൽ ശിവദാസൻ്റ മൃതദേഹമാണ് കണ്ടെത്തിയത്.
മലപ്പുറം ജില്ലയിലെ പേരശന്നൂർ ഭാഗത്തുനിന്നാണ് കണ്ടെടുത്തത്. പുഴയോട് ചേർന്നുള്ള തുരുത്തിൽ തങ്ങി നിൽക്കുകയായിരുന്നു. തിരച്ചിൽ നടത്തുന്ന ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെത്തുന്നത്. കഴിഞ്ഞ നാലുദിവസമായി ഇദ്ദേഹത്തെ തൂപുഴയിൽ വീണ് കാണാതായിട്ട്. തിരുവേഗപ്പുറ പ്രദേശത്തെ തൂതപ്പുഴയിൽ ഫയർഫോഴ്സ് ക്യൂബ സിവിൽ ഡിഫൻസ് നാട്ടുകാർ എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കഴിഞ്ഞ ദിവസം മുതൽ മലപ്പുറം ജില്ലയുടെ പ്രദേശത്തേക്കും തിരച്ചിൽ വ്യാപിപ്പിക്കുകയായിരുന്നു. കുറ്റിപ്പുറം പാലം മുതൽ തിരുവേഗപ്പുറ വരെയുള്ള ഭാഗത്ത് തൂതപ്പുഴയിലും ഭാരതപ്പുഴയിലും ആയിരുന്നു തിരച്ചിൽ . മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ചൊവാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായ സ്ഥലത്തുനിന്നും 10 കിലോമീറ്റർ അകലെയായിരുന്നു മൃതദേഹം കണ്ടത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
