പന്നിയങ്കര ടോൾപ്ലാസയിൽ ടോൾ പിരിവ് നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് തരൂർ എം.എൽ.എ പി.പി സുമോദ് പാലക്കാട് ജില്ല കളക്ടർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു

Share this News

പന്നിയങ്കര ടോൾ പ്ലാസ ടോൾ പിരിവ് നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് തരൂർ എം.എൽ.എ പി.പി സുമോദ് പാലക്കാട് ജില്ല കളക്ടർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു

കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ
1.ചുവട്ടുപാടം ഭാഗത്ത് പൂർത്തീകരിക്കാനുള്ള സർവീസ് റോഡ് ടെണ്ടർ ആയിട്ടുണ്ട് എന്നും  ആയത് മഴ മാറി സെപ്റ്റംബർ മാസത്തോടുകൂടി  പ്രവൃത്തി ആരംഭിക്കുമെന്നും എം.എൽ.എ ഓഫീസ് പ്രതിനിധിയും NHAI പ്രതിനിധിയും ടോൾ കമ്പനി പ്രതിനിധികളും സംയുക്തമായി സ്ഥലം പരിശോധിച്ച് സർവീസ് റോഡിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ടോൾ കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചു.
2. വഴക്കുംപാറ പാലം ഭാഗത്ത് ലൈറ്റ് ഇല്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പരിഹരിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കുമെന്ന് NHAI അറിയിച്ചു
3.  വടക്കഞ്ചേരി തങ്കം ജംഗ്ഷൻ മേൽപ്പാലം , മംഗലം പാലം എന്നിവ കുത്തി പൊളിക്കുന്നത് നവംബറിൽ റോഡിൻ്റെ ഫുൾ ടാറിങ് ആരംഭിക്കുന്നതിന്റെ  മെയിൻറനൻസ് വർക്കിന്റെ ഭാഗമായിട്ട് ആണെന്ന്  കരാർ കമ്പനി അറിയിച്ചു.
4.
മംഗലം ഇടതുകര കനാലിലേക്ക് തങ്കം ജംഗ്ഷനിലെ സർവീസ് റോഡ് നിന്നും ഡ്രൈനേജിലെ വെള്ളം  കനാൽ വകുപ്പിന്റെ അനുമതിയില്ലാതെ കനാലിലേക്ക് ഒഴുക്കിവിടുന്നത് നിർത്തുന്നതിന് ആവശ്യമായ ബദൽ പരിഹാരമാർഗം കാണുമെന്ന് NHAI അറിയിച്ചു
5. ടോൾ പ്ലാസയിൽ 7.5 കിലോമീറ്റർ പരിധിക്കുള്ളിൽ ഉൾപ്പെടുന്ന പ്രദേശവാസികൾക്ക് സൗജന്യ യാത്രയ്ക്ക് വാഹന രേഖകൾ സമർപ്പിക്കാൻ കഴിയാത്തവർക്ക്  അവസരം നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടതിനാൽ 31/08/2025 വരെ രേഖകൾ സമർപ്പിക്കാവാൻ അവസരം നൽകാമെന്ന് കരാർ കമ്പനി അറിയിച്ചു.  അതോടൊപ്പം  ഈ ദൂരപരിധിയിലുള്ള പ്രദേശവാസികൾക്ക് പുതിയ വാഹനം വാങ്ങുമ്പോഴും സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോഴും സൗജന്യയാത്ര അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു
ആയത് അപേക്ഷ നൽകിയാൽ സ്വീകരിക്കാമെന്നും വാർഷിക ടോൾ പാസ് എടുക്കുന്നവർക്ക്
സൗജന്യ യാത്ര ആനുകൂല്യം ലഭ്യമാകില്ല എന്നും കരാർ കമ്പനി അറിയിച്ചു

6. നേരത്തെ സൗജന്യ യാത്ര അനുവദിച്ച വാഹനങ്ങൾക്ക് ലിമിറ്റ് എക്സീഡ് എന്ന രീതിയിൽ സൗജന്യ യാത്ര നിഷേധിക്കുന്നുണ്ട് എന്ന് എംഎൽഎ സൂചിപ്പിച്ചപ്പോൾ അങ്ങനെ ചെയ്യുന്നില്ലെന്നും അങ്ങനെ പരാതിയുണ്ടെങ്കിൽ ഓഫീസിൽ വന്നാൽ അത് പരിഹരിക്കാമെന്നും ടോൾ കരാർ കമ്പനി അറിയിച്ചു
7. മേൽപ്പാല നിർമാണങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു ആയത് ഉടൻ പരിഹാരം കാണുമെന്ന് NHAI പ്രതിനിധി അറിയിച്ചു.
8.
കത്തിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ
ടോൾ പിരിവ് നിർത്തിവയ്ക്കുന്നതിന് ആവശ്യമായ കർശനമായ നടപടികൾ കൈക്കൊള്ളണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് – സുനിൽകുമാർ.കെ , RDO മണികണ്ഠൻ, ജോസഫ് സ്റ്റീഫൻ  റോബി L A NH ഡെപ്യൂട്ടി കളക്ടർ,NHAI പ്രതിനിധികൾ,വാളയാർ ടോൾ കമ്പനി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!