
ഇന്ത്യയിലെ നഗരങ്ങളുടെ ശുചിത്വ നിലവാരം അളക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സ്വച് സര്‍വേക്ഷണ്‍ 2024 ദേശീയ ശുചിത്വ സര്‍വേയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് പാലക്കാട് ജില്ലക്കും, നഗരസഭകള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്. തിരുവനന്തപുരം ടാഗോള്‍ തിയേറ്റര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സ്വച് സര്‍വ്വേ ക്ഷണ്‍ (അര്‍ബണ്‍) 2024 മികച്ച പ്രകടനം കാഴ്ച്ച വെച്ച ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി നഗരസഭകള്‍ക്കും ജില്ലയിലെ നഗരസഭകളുടെ മികച്ച റാങ്കിങ് നേട്ടത്തിന് ജില്ലയ്ക്കും വ്യക്തിഗത മികവിന് ജില്ലാ ശുചിത്വ മിഷന്‍ പ്രൊഗ്രാം ഓഫീസറും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ അവര്‍ഡ് നേട്ടത്തിന് അര്‍ഹരായി.
സംസ്ഥാനത്തെ ബെസ്റ്റ് പെര്‍ഫോമര്‍ കാറ്റഗറിയില്‍ ഷൊര്‍ണ്ണൂര്‍ നഗരസഭയും ഒ.ഡി.എഫ്. പ്ലസ് , ജി.എഫ് സി സ്റ്റാര്‍ റേറ്റിംഗില്‍ ത്രീസ്റ്റാര്‍ എന്നിവ നേടി സര്‍ട്ടിഫിക്കേഷനില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി മികച്ച പ്രകടനം നടത്തിയതിന് പട്ടാമ്പി നഗരസഭയും കഴിഞ്ഞ വര്‍ഷത്തെ 1580 മാര്‍ക്കില്‍ നിന്ന് 8764 മാര്‍ക്ക് നേടി റാങ്കിങ്ങില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതിന് ചെര്‍പ്പുളശ്ശേരി നഗരസഭയും അവാര്‍ഡിന് അര്‍ഹരായി.സ്വച്ഛ് സര്‍വേക്ഷണില്‍ നഗരസഭകളെ വിജയത്തിലേക്ക് നയിച്ചതില്‍ മികച്ച നേതൃത്വം നല്‍കിയതിന് ജില്ലാ ജോയിന്റ് ഡയറക്ടറും ജില്ലാ ശുചിത്വമിഷനും സ്വച്ഛ് സര്‍വേക്ഷണില്‍ മികവ് കൈവരിക്കുന്നതിന് പാലക്കാട് ജില്ലയിലെ നഗരസഭകളെ പ്രാപ്തമാക്കിയതിനുള്ള സ്വഛ് സര്‍വ്വേക്ഷണ്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് ജില്ലാ ശുചിത്വ മിഷന്‍ പ്രൊഗ്രാം ഓഫീസര്‍ എ ഷരീഫും അര്‍ഹനായി.
ശുചിത്വമിഷന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ നഗരസഭകള്‍ക്കായി റാങ്കിങ് മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ഫീല്‍ഡ് പരിശോധനക്കുമുമ്പായി നടത്തിയ പ്രീ അസെസ്‌മെന്റ് സര്‍വ്വേയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാന്‍ ശുചിത്വമിഷന്‍ പ്രത്യേകം പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. മാലിന്യ പ്ലാന്റുകളുമായി ബന്ധപ്പെട്ട രേഖകളുടെ കുറവ്, പൊതുയിടങ്ങള്‍, ജലാശയങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ബിന്നുകളുടെയും ഐ.ഇ.സി ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കാത്തത്, പൊതു ടോയ്‌ലറ്റുകളിലെ സൗകര്യങ്ങളുടെ കുറവ്, ടോയ്‌ലറ്റുകളില്‍ ക്ലീനിംഗ് വസ്തുക്കളുടെ അപര്യാപ്തത തുടങ്ങിയവയായിരുന്നു പ്രധാന അപര്യപ്തകള്‍ കണ്ടെത്തിയിരുന്നത്. ഇത് ഫീല്‍ഡ് പരിശോധനകള്‍ക്കു മുമ്പായി പരിഹരിക്കാന്‍ നഗരസഭകള്‍ക്കു കഴിഞ്ഞത് നേട്ടമായി.
നഗരസഭകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളാണ് റാങ്കിങ്ങില്‍ മികവ് ലഭിക്കാന്‍ നഗരസഭകളെ പ്രാപ്തമാക്കിയത്. മാലിന്യ മുക്തം നവ കേരളം കാമ്പയിനിന്റെ ഭാഗമായി ഡോര്‍ ടു ഡോര്‍ കളക്ഷന്‍ 100 ശതമാനത്തിലേക്കുയര്‍ന്നതും ഖര മാലിന്യ സംസ്‌കരണത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും പൊതുയിടങ്ങളിലെയും ജലാശയങ്ങളിലെയും വൃത്തി ഉറപ്പാക്കിയും മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ കണ്ടെത്തി വൃത്തിയാക്കി പുന്തോട്ടങ്ങളാക്കി പരിപാലനം നടത്തുകയും ചെയ്തിരുന്നു. നഗരസഭകളില്‍ സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി ഗുചിത്വ – മാലിന്യ സംസ്‌കരണ സന്ദേശങ്ങളടങ്ങിയ ചുമര്‍ ചിത്രങ്ങള്‍, വിവിധങ്ങളായ നഗരസൗന്ദര്യ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സ്‌പെഷ്യല്‍ വേസ്റ്റ് മാലിന്യ ങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പ്രത്യേക പ്ലാന്റുകള്‍ സ്ഥാപിച്ചതും, കെട്ടിട – നിര്‍മ്മാണ അവശിഷട മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് നഗരസഭകളില്‍ സ്ഥാപിച്ച കളക്ഷന്‍ പോയന്റുകള്‍, വേസ്റ്റ് ടു ആര്‍ട് ഉദ്യമങ്ങള്‍, സീറോ വേസ്റ്റ് – ഗ്രീന്‍ പ്രോട്ടോകോള്‍ പ്രവര്‍ത്തനങ്ങള്‍, പുനരുപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ആര്‍.ആര്‍. ആര്‍ സെന്റ്റുകള്‍, നിയമലംഘകര്‍ക്കെതിരെ നഗരസഭകള്‍ സ്വീകരിച്ച ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ നഗരസഭകളുടെ റാങ്കിങ് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് മികച്ചതാക്കി.
ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി നഗരസഭകളെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിമാര്‍, ക്ലീന്‍സിറ്റി മാനേജര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, യംഗ് പ്രഫഷണലുകള്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. പാലക്കാട് ജില്ലക്കു വേണ്ടി തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ അസി. ഡയറക്ടര്‍ ആനന്ദ്്, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി. വരുണ്‍, ജില്ലാ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും വ്യക്തിഗത മികവിനുള്ള സ്വച് സര്‍വേക്ഷണ്‍ ലീഡര്‍ ഷിപ്പ് അവാര്‍ഡ് ജില്ലാ ശുചിത്വ മിഷന്‍ പ്രൊഗ്രാം ഓഫീസര്‍ എ. ഷരീഫും ഏറ്റുവാങ്ങി.
ഹരിത മിത്രം 2.0 ആപ്ലിക്കേഷന്‍ ഉദ്ഘാടനവും ചടങ്ങില്‍ വെച്ച് മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാന ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി ജോസ് ( റിട്ട.) സ്വച് സര്‍വ്വേക്ഷണ്‍ 2024 ഫലവും ഭാവിയിലേക്കുള്ള പ്രവര്‍ത്തനവും സംബന്ധിച്ച് അവതരണം നടത്തി. ഹരിതമിത്രം 2.0 ആപ്ലിക്കേഷന്‍ സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടര്‍ ഡോ.സന്തോഷ് ബാബു അവതരണം നടത്തി. തിരുവനന്തപുരം നഗരസഭ മേയര്‍ എസ്.ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ, കെ.എസ് ഡബ്ലൂ എം.പി പ്രൊജക്ട് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടര്‍ (അര്‍ബണ്‍) സൂരജ് ഷാജി, ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചേമ്പര്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്,ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മനേജിംഗ് ഡയറക്ടര്‍ ജി.കെ സുരേഷ് കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജജ് എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
