
തുടർ മഴ, ടാപ്പിംഗ് നടക്കുന്നില്ല ; റബര്‍ കര്‍ഷകരും തൊഴിലാളികളും ദുരിതത്തില്‍

തുടര്‍ച്ചയായി പെയ്യുന്ന മഴ റബര്‍കര്‍ഷകര്‍ക്ക് വിനയായി. ടാപ്പിംഗ് ദിനങ്ങള്‍ ഗണ്യമായി കുറഞ്ഞതോടെ കനത്തനഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്.
ടാപ്പിംഗ് ജോലികള്‍ ചെയ്യുന്ന പുലര്‍ച്ചെ സമയങ്ങളില്‍ മഴ പെയ്യുന്നതാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. മഴയില്ലാത്ത സമയത്ത് ടാപ്പിംഗ് നടത്തിയാല്‍തന്നെ പാല്‍ശേഖരിക്കുന്ന സമയത്തിനു മുമ്പായി മഴ പെയ്താല്‍ റബര്‍പാല്‍ നഷ്ടപ്പെടാന്‍ കാരണമാകും.
മഴക്കാല ടാപ്പിംഗിനായി തോട്ടങ്ങളില്‍ നല്ലൊരു തുക ചെലവഴിച്ച് റെയിന്‍ഗാര്‍ഡിംഗ് നടത്തിയിട്ടുണ്ടെങ്കിലും മഴകനത്തതോടെ ടാപ്പിംഗ് അസാധ്യമായിരിക്കയാണ്
റബറിന് സാമാന്യം ഭേദപ്പെട്ട വിലകിട്ടുന്ന സമയത്ത് കാലവര്‍ഷം കനത്തുപെയ്യാന്‍ തുടങ്ങിയത് വലിയ തിരിച്ചടിയായെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിനിടെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ടാപ്പിംഗ് നടത്താന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് കർഷകർ പറയുന്നു.
ടാപ്പിംഗ് തൊഴില്‍ ഉപജീവനമാര്‍ഗമായിട്ടുള്ള തൊഴിലാളികളും മഴ മൂലം ദുരിതത്തിലാണ്. ഓണം അടുത്തെത്തിയതോടെ വലിയ ആശങ്കയിലാണ് ഇവർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t
