സൈക്കളിൽ സഞ്ചരിച്ച പന്തലാംപാടം സ്കൂളിലെ വിദ്യാർത്ഥിയെ കാറിടിച്ചു.

Share this News

പാലക്കാട് :വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാത 544 ൽ പന്തലാംപാടത്ത് കാറിടിച്ച് സൈക്കിളിൽ സഞ്ചരിച്ച വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്കണക്കൻത്തുരുത്തി പാല്ലാറോട് വടക്കേ മുറി വീട്ടിൽ ഷാരോൺ റോബിനാണ് ഗുരുതരമായി പരുക്കേറ്റത്. പന്തലാംപാടം മേരി മാതാ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്റോഡ് മുറിച്ച് കടക്കവേ പിന്നിൽ വന്ന കാറിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒൻപതേ കാലോടെയാണ് സംഭവം പന്തലാംപാടത്ത് നിന്നും ഒരു കാറിൽ കയറ്റി കൊണ്ടുപോവുകയും തുടർന്ന് വാണിയംപാറയിലുള്ള 108 ആംബുലൻസിൽ വിദ്യാർത്ഥിയെ തൃശൂരിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ട് പോയി. ദേശീയ പാതയിൽ ക്രോസിംഗ് സംവിധാനങ്ങൾ വേണം എന്ന ശക്തമായ പ്രതിഷേധങ്ങൾ നടന്നിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികൾ . ഈ വിഷയം ഗൗരവമായി കണ്ട് ജനപ്രതിനിധികൾ രംഗത്ത് വരണമെന്ന് ജനങ്ങൾ പ്രതികരിക്കുന്നുണ്ട്. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ വലിയ ഒരു അപകട മേഖലയായി മാറും മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാത

പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് Link Click ചെയ്യുക

https://chat.whatsapp.com/It83VNF2S8HAkiZTxnM84N


Share this News
error: Content is protected !!