Share this News

വടക്കഞ്ചേരി കുടുംബശ്രീ CDS ന് ISO 9001-2015 അംഗീകാരം.
ഓഫീസിലെ ഫയൽ ക്രമീകരണം, സാമ്പത്തിക ഇടപാട്, രജിസ്റ്റർ പരിപാലനം അയൽക്കൂട്ട വിവരങ്ങളുടെ കാര്യക്ഷമത, സേവന മേഖലയിലെ വിലയിരുത്തൽ, ഓഫീസ് ക്രമീകരണം, ജനങ്ങൾക്കുള്ള സേവനങ്ങൾ, ഹെൽപ്പ് ഡെസ്ക്, സംരംഭങ്ങൾ എന്നിവയിലെ മികവ് പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രുഗ്മണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി , CDS അക്കൗണ്ടന്റ് AP.മിനി , CDS അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ISO ലീഡ് ഓഡിറ്റർ കണ്ണൻ ൽ നിന്നും CDS ചെയർപേഴ്സൺ ശുഭല അവാർഡ് ഏറ്റുവാങ്ങി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News