Share this News

ആലത്തൂർ സ്വദേശി ലോറി ഡ്രൈവർ കരൂരിൽ കുഴഞ്ഞ് വീണ് മരിച്ചു
ആലത്തൂർ സ്വദേശിയായ ലോറി ഡ്രൈവർ തമിഴ്നാട്ടിലെ കരൂരിൽ കുഴഞ്ഞ് വീണ് മരിച്ചു. ആലത്തൂർ കാവശ്ശേരി ചുണ്ടക്കാട് വലിയകത്ത് ഹൗസിൽ പരേതനായ അബ്ബാസിൻ്റെ മകൻ മുജീബ് (56) ആണ് മരിച്ചത്. കരൂരിലെ കമ്പനിയിൽ ലോഡ് ഇറക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചു വരാൻ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കരൂർ പി.കെ.എച്ച് ആശുപതിയിലെത്തിച്ചെ ങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉമ്മ: പരേതയായ ഹാജിറ ഉമ്മ.
സഹോദരങ്ങൾ: ലൈല, നൂർജഹാൻ, ബീവിജാൻ. കബറടക്കം ഇന്ന് ഞായറാഴ്ച രാവിലെ പത്തിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News