നെന്മാറ കോ- ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിൽ ഓണച്ചന്ത ആരംഭിച്ചു

Share this News

നെന്മാറ കോ- ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിൽ ഓണച്ചന്ത ആരംഭിച്ചു.

സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള കൺസ്യൂമർഫെഡ് നടപ്പിലാക്കുന്ന ഓണച്ചന്ത നെന്മാറ കൺസ്യൂമർ കോഒ-പ്പറേറ്റീവ് സ്റ്റോറിൽ ആരംഭിച്ചു. പൊതു വിപണി അപേക്ഷിച്ച് 40% ത്തോളം വിലക്കുറവിൽ 22 ഇനങ്ങൾ 1500 രൂപയ്ക്ക് ഓരോ റേഷൻ കാർഡ് ഉടമയ്ക്കും കൺസ്യൂമർ സ്റ്റോറിന്റെ നെന്മാറയിലുള്ള ഹെഡ് ഓഫീസിലും അയിലൂരിലുള്ള ബ്രാഞ്ചിലും ലഭ്യമാകുന്നതാണ്. ഓണച്ചന്ത ഉദ്ഘാടനം നെന്മാറ കോ-ഒപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോർ പ്രസിഡണ്ട് കെ.വി. ഗോപാലകൃഷ്ണൻ നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ. ജി. എൽദോ, എ. സുന്ദരൻ, പ്രദീപ് നെന്മാറ, ഷീജ കലാകാരൻ, സൂസമ്മ ജോസ്, സംഘം സെക്രട്ടറി എസ്. പ്രശാന്ത്, കെ. ജി. രാഹുൽ, ടി രാജൻ, ഗീതാ രാജേന്ദ്രൻ, ടി. കെ. സുനിത, ബാബു വക്കാവ്, ചന്ദ്രൻ, കെ. യൂ. ഫിറോസ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!