കിഴക്കഞ്ചേരിയിൽ റോഡ് തകർച്ച; മന്ത്രിക്കു പരാതി നല്കി നാട്ടുകാർ
റോഡ് ഗതാഗത യോഗ്യമാക്കുന്നതിൽ അലംഭാവം കാണിക്കുന്ന പൊതുവരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വകുപ്പുമന്ത്രിക്ക് പരാതി നല്കി നാട്ടുകാർ.
കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെട്ട
കുനങ്കാട്,കണ്ണംകുളം, ഓവത്തൂർ,വാൽകുളമ്പ്, കണിച്ചിപരുത, പിട്ടുക്കാരികുളമ്പ് റോഡിന്റെ അറ്റകുറ്റപണി വൈകിപ്പിച്ചതിനെതിരെയാണ് നാട്ടുകാർ വാർഡ് മെമ്പർ പോപ്പി ജോണിന്റെ നേതൃത്വത്തിൽ മന്ത്രി റിയാസിന് പരാതി നല്കിയത്.10 കിലോമീറ്ററോളം ദൂരം വരുന്ന മലയോര പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയാണ് അധികൃതരുടെ അനാസ്ഥയിൽ ദുർഘട വഴിയായി മാറിയിട്ടുള്ളത്. മൂന്നുമാസം മുമ്പ് ടെൻഡർ കഴിഞ്ഞ പണിയാണ് തടസപ്പെട്ടുകിടക്കുന്നത്.
കുഴി അടച്ച ഭാഗങ്ങൾ തന്നെ മഴ തുടങ്ങുംമുമ്പേ വലിയ കുഴികളായി രൂപപ്പെടാൻ തുടങ്ങി.
വാഹനങ്ങൾ കുഴികളിൽ ചാടിയും മറ്റും ദിവസവും നിരവധി അപകപരമ്പരകളാണ് റോഡിൽ അരങ്ങേറുന്നതെന്ന് നാട്ടുകാർ പറയുന്നു.
റോഡ് പണി നടത്താതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കരാറുകാരനെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് മെമ്പർ പോപ്പി പറഞ്ഞു
തിരക്കേറിയ വാൽകുളമ്പ് ജംഗ്ഷൻ,മലയോരമായ പാലക്കുഴി, കണിച്ചി പരുതയിലെ ഓക്സിജൻപ്ലാൻ, ഒളകരയിലെ ആദിവാസി കോളനികൾ തുടങ്ങി ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന റോഡാണ് ജനങ്ങളുടെ യാത്രാ ദുരിതത്തിനു വഴിവച്ചിട്ടുള്ളത്.
ടെൻഡർ എടുത്ത കരാറുകാരന് പണി നടത്താൻ കഴിയുന്നില്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തി പൊതുമരാമത്ത് വകുപ്പ് ഉദ്യോസ്ഥർ ഉത്തരവാദിത്വം നിറവറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കരാറുകാരന്റെ സൗകര്യത്തിന് ഉദ്യോഗസ്ഥർ കൂട്ടുനില്ക്കുന്നതാണ് ഈ ദുരവസ്ഥ ഉണ്ടാക്കിയതെന്ന് പരാതിയിൽ പറയുന്നു. ഒരു പതിറ്റാണ്ടോളമായി നല്ലരീതിയിൽ ടാറിംഗ് നടത്താത്ത റോഡുകളിൽ ഒന്നാണ് ഇത്. വാൽകുളമ്പ്, പനംകുറ്റി, പന്തലാംപാടം മലയോരപാതയും ഈ റോഡുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. 40 ലക്ഷം രൂപയ്ക്ക് ടെൻഡർ എടുത്ത കരാറുകാരൻ ഇപ്പോൾ 20 ലക്ഷം രുപ ടാർ വാങ്ങിക്കാൻ വേണമെന്ന മുടന്തൻ ന്യായങ്ങൾ നിരത്തിയാണ് പണി നിർത്തിവച്ചിരിക്കുന്നത്.
പ്രദേശിക വാർത്തകൾ താഴെ Link ൽ click ചെയ്യുക
https://chat.whatsapp.com/It83VNF2S8HAkiZTxnM84N