അരുൺ വിജയ് നായകനാകുന്ന പുത്തൻ ചിത്രം ” യാനൈ” നാളെ റിലീസാകുന്നു
റിപ്പോർട്ട് :- നിസാം പുതുക്കോട്
അരുൺ വിജയ് നായകനാകുന്ന ചിത്രമാണ് യാനൈ. ഹിറ്റ് മേക്കർ ഹരിയാണ് ചിത്രത്തിന്റെ സംവിധാനം. ഒരു വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ‘യാനൈ’യിലൂടെ ഹരി.
ജൂലൈ ഒന്ന് നാളെ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അരുൺ വിജയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളെല്ലാം പുറത്തുവിട്ട പോസ്റ്ററുകളിലൂടെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വെദിക്കരൻപാട്ടി എസ്. ശക്തിവേലാണ് ചിത്രം നിർമിക്കുന്നത്. ഡ്രംസ്റ്റിക്ക്സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. എം എസ് മുരുഗരാജ്, ചിന്ന ആർ രാജേന്ദ്രൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് ‘സിങ്കം’ ഫെയിം സംവിധായകനായ ഹരിയുടെ പുതിയ സിനിമ. എങ്കിലും ഇതൊരു മാസ് ചിത്രമായിരിക്കും എന്നാണ് അരുൺ വിജയ് പറഞ്ഞിരുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക.
പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യും
https://chat.whatsapp.com/It83VNF2S8HAkiZTxnM84N