മോഷണം നടത്തി മണിക്കൂറുകൾക്കുള്ളിൽ മൂവർസംഘം പിടിയിൽ; തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ആദിത്യ IPS ൻെറ നേതൃത്വത്തിലുള്ള ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്നാണ് പിടികൂടിയത്.

Share this News

മോഷണം നടത്തി മണിക്കൂറുകൾക്കുള്ളിൽ മൂവർസംഘം പിടിയിൽ. രാത്രി പൂട്ടികിടക്കുന്ന സൂപ്പർ മാർക്കറ്റുകളും ,വീടുകളും കുത്തിതുറന്ന് കവർച്ച ചെയ്യുന്നവരും നിരവധി മോഷണകേസുകളിലെ പ്രതികളുമായ മൂവർ സംഘത്തെയുമാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ആദിത്യ IPSൻെറ നേതൃത്വത്തിലുള്ള ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്.

കോഴിക്കോട് വെളിമാടുകുന്ന് സ്വദേശി ആരിഫ് (37), തൃശ്ശൂർ പെരിഞ്ഞനം സ്വദേശി കിങ്ങിണി എന്നറിയപ്പെടുന്ന വിജീഷ് (32), എറണാകുളം പറവൂർ നീണ്ടൂർ സ്വദേശിയായ കൊണ്ടോളിപറമ്പിൽ അരുൺകുമാർ (35) എന്നിവരാണ് പിടിയിലായത്.

ജൂൺ ഒന്നാം തിയ്യതി പുലർച്ചെ തൃശ്ശൂർ പറവട്ടാനിയിലുള്ള കുക്കൂസ് ട്രേഡേഴ്സ് എന്ന സൂപ്പർമാർക്കറ്റിൽ നിന്നും നിരവധി സാധനങ്ങളും പണവും, കവർച്ച ചെയ്ത കേസിൻെറ അന്വേഷണത്തിലാണ് പത്ത് മണിക്കൂറിനുള്ളിൽ മോഷ്ടാക്കളായ മൂവർസംഘം അറസ്റ്റിലായത്. മോഷണം നടന്നതറിഞ്ഞയുടനെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുകയും ഷാഡോ പോലീസ് കേസ് അന്വേഷിച്ചുവരികയുമായിരുന്നു. മോഷണ മുതലുകൾ പരിശോധിച്ചതിൽ, ഒരു പുതിയ വീട്ടിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളാണ് മോഷണം പോയത് എന്ന് മനസ്സിലാക്കിയതിൽ മോഷണമുതലുകൾ കടത്തുന്നതിനായി വാഹനങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലെത്തുകയായിരുന്നു. തുടർന്ന് നഗരത്തിൻെറ ചുറ്റുവട്ടത്തിൽ പുതിയ വാടകവീടെടുത്തിട്ടുള്ള ആളുകളെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മൂന്നുപേരടങ്ങിയ അന്തർസംസ്ഥാന മോഷണസംഘം വലയിലായത്.

കേസുമായി ബന്ധപ്പെട്ട് അവണൂർ പരിസരങ്ങളിലെ വാടകക്കാരെ കുറിച്ച് അന്വേഷിച്ചതിൽ അറസ്റ്റിലായ പ്രതികളിലൊരാളായ അരുൺ അവണൂരിൽ വാടകയ്ക്ക് താമസിച്ചിരുന്നുവെന്നും, നാലുദിവസം മുൻപ് വാടക വീടിൻെറ ഉടമയുമായുള്ള തർക്കത്തെ തുടർന്ന് പുതിയ വാടകവീട്ടിലേക്ക് താമസം മാറിയിട്ടുണ്ടെന്നും സൂചന ലഭിച്ചു. പുതിയ വാടകവീട്ടിലേക്ക് മാറുമ്പോൾ പുതിയ വീട്ടുപകരണങ്ങളും, മറ്റും ആവശ്യമുണ്ടായിരിക്കുമെന്ന രീതിയിലേക്ക് അന്വേഷണം നടത്തുകയായിരുന്നു. പിന്നീട് മണലാർക്കാവ് അമ്പലപരിസരത്ത് പുതിയൊരു വാടക വീട്ടുകാർ വന്നിട്ടുണ്ടെന്ന വിവരം ലഭിക്കുകയും തുടർന്ന് പരിശോധിച്ചപ്പോൾ മോഷണമുതലായ സാധനങ്ങളും, കൂടുതൽ പരിശോധനയിൽ വില്പനയ്ക്കായി വച്ചിരുന്ന കഞ്ചാവും വീട്ടിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു.

അറസ്റ്റിലായ പ്രതികൾ തൃശ്ശൂർ, പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലും നിരവധി ക്ഷേത്ര കവർച്ച, കഞ്ചാവ്, പിടിച്ചുപറി , ബൈക്ക് മോഷണം, എന്നീ കേസുകളിലും ഉൾപ്പെട്ടവരാണ്. തൃശ്ശൂർ ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽകുമാറിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഈസ്റ്റ് എസ്.ഐ. നിഖിൽ എ.ആർ, ഷാഡോ പോലീസ് അംഗങ്ങളായ സബ് ഇൻസ്പെക്ടർമാരായ എൻ.ജി.സുവ്രതകുമാർ പി.എം.റാഫി, കെ.ഗോപാലകൃഷ്ണൻ, പി. രാഗേഷ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ഗോപി സി.എൻ. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.വി.ജീവൻ, പി.കെ.പളനിസ്വാമി, സിവിൽ പോലീസ് ഓഫീസർമാരായ എം.സ്.ലിഗേഷ്, വിപിൻദാസ്.കെ.ബി എന്നിവരും ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ whatsappൽ ലഭിക്കുന്നതിനായി താഴെ👇 കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/It83VNF2S8HAkiZTxnM84N


Share this News
error: Content is protected !!