
പാലക്കാട് : തത്തമംഗലം സ്വദേശി ഐശ്വര്യയാണ് മരണപ്പെട്ടത്. ഐശ്വര്യ ജന്മം നല്‍കിയ നവജാത ശിശു കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ആറ് ദിവസം മുന്‍പാണ് പ്രസവ വേദനയെ തുടര്‍ന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവത്തെതുടർന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും.

മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഡിഎംഒ വ്യക്തമാക്കി. ചികിത്സാ പിഴവിന് ഇന്നലെ പൊലീസ് മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. പ്രിയദർശിനി, നിള, അജിത് എന്നീ ഡോക്ടർമാർക്കെതിരെയാണ് ചികിത്സാപിഴവിന് പൊലീസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കും കേസെടുത്തു.


പ്രസവത്തെ തുടർന്നുണ്ടായ അമിതമായ രക്തസ്രാവമെന്നാണ് മരണത്തിനിടയാക്കിയതെന്ന് ഐശ്വര്യയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയോടും ആശുപത്രി അധികൃതരോടും യുവജന കമ്മീഷന്‍ അടിയന്തരമായി സമഗ്ര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവജന കമ്മീഷന്‍ അംഗം അഡ്വ.ടി. മഹേഷ് ഇന്ന് (05.07.2022) വൈകിട്ട് മൂന്നോടെ മരണപ്പെട്ട ഐശ്വര്യയുടെ വീട് സന്ദര്‍ശിക്കും.



പ്രാദേശിക വാർത്തകൾ Whatsappൽ ലഭിക്കുന്നതിനായി താഴെ👇 കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://chat.whatsapp.com/JapuJIMARPTDYubqzevz2w