കുതിരാനിലെ ഒറ്റ കൊമ്പനെ മയക്ക് വെടി വെക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകി

Share this News

കുതിരാനിലെ ഒറ്റ കൊമ്പനെ മയക്ക് വെടി വെക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകി

കുതിരാൻ തുരംഗത്തിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങുന്ന ഒറ്റ കൊമ്പൻ ആനയെ മയക്ക് വെടി വെക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകി
ജനവാസ മേഖലയിലും ദേശീയപാതയിലും ഇറങ്ങുന്ന ഒറ്റയാൻ അപകടകാരിയാണ്
കാട്ടാനയാക്രമണത്തില്‍ ഒരു വാച്ചര്‍ക്ക് പരിക്കേറ്റിരുന്നു. പെട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകര്‍ത്തിരുന്നു. മാത്രമല്ല വീടുകൾക്ക് നേരെയും ആകമണം തുടരുകയാണ്
വനംമന്ത്രി അടക്കം സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും ആന ഇപ്പോഴും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്.
കുങ്കി ആനകളെ ഇറക്കി കുതിരാൻ പ്രദേശത്ത് നിന്ന് തുരുത്തിയാലും മറ്റൊരു മേഖലയിലേക്ക് ആനയുടെ സാന്നിദ്ധ്യം ഉണ്ടാവുകയും ആ പ്രദേശത്തെ ജനവാസ മേഖലയിലും ആനയുടെ ശല്യം ഉണ്ടാകും
ജനവാസ മേഖലയിൽ ഇപ്പോൾ ഇറങ്ങിയിട്ടുള്ള  കാട്ടാന ജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കും എന്ന് ഉറപ്പുള്ളതിനാൽ
വനം നിയമപ്രകാരം
അപകടകാരി ആയ ആനയെ മയക്ക് വെടി വെച്ച് പിടിച്ച് 200 കിലോമീറ്റർ ദൂരെയുള്ള മറ്റേതെങ്കിലും ഉൾക്കാട്ടിലേക്ക് ട്രാൻസ് ലൊക്കേറ്റ് ചെയ്യണം എന്നാണ്
എങ്കിൽ മാത്രമേ വാണിയംപാറ മേഖലയിലുള്ള ജനങ്ങൾക് സമാധാനപരമായി ജീവിക്കാൻ സാധിക്കുകയുള്ളൂ  എന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നത്

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!