Share this News

ഓണത്തിനു തൊട്ടുമുൻപു ലീറ്ററിനു 450 രൂപവരെയെത്തിയ വെളിച്ചെണ്ണ വില കുത്തനെ കുറഞ്ഞു. ലീറ്ററിന് 360 രൂപയാണ് ഇപ്പോൾ വില. കഴിഞ്ഞ ആഴ്‌ച ഇത് 400 രൂപയായി രുന്നു. തമിഴ്‌നാട്, കർണാടക
സംസ്ഥാനങ്ങളിൽ നാളികേര ഉൽപാദനം വർധിച്ചതും ഇറക്കുമതി കൊപ്ര ധാരാളം മാർക്കറ്റിൽ എത്തിയതുമാണു വില പൊടുന്നനെ കുറയാൻ കാരണം. തമിഴ്‌നാട്, കർണാടക കൊപ്ര മാർക്കറ്റിൽ കൂടുതൽ എത്തുന്നതോടെ വില ഇനിയും കുറയാൻ സാധ്യതയുണ്ട്. അടുത്ത ഏപ്രിൽ ആവുമ്പോഴേക്കും വെളിച്ചെണ്ണ വില ലീറ്ററിന് 180 രൂപ എത്തുമെന്നാണു കരുതുന്നത്.
Share this News