തെക്കുംപാടം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിയുക്ത വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത് നിവേദനം നൽകി

Share this News

തെക്കുംപാടം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിയുക്ത വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത് നിവേദനം നൽകി

സത്യപ്രതിജ്ഞക്ക് മുൻപേ പ്രവർത്തനം തുടങ്ങി തെക്കുംപാടം വാർഡിലെ നിയുക്ത മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത്. കല്ലിടുക്ക് മുതൽ പീച്ചി ഡാം വരെയുള്ള റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയാണ് പ്രവർത്തനം തുടങ്ങിയത്. പ്രധാനമന്ത്രി സഡക് യോജനാ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന റോഡിന്റെ പണികൾ എത്രയും വേഗം പൂർത്തീകരിച്ച് ടാറിങ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകിയത്. അതോടൊപ്പം ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പൈപ്പിടൽ പൂർത്തിയാക്കി റീസ്റ്റോറേഷൻ നടപടികൾ വേഗത്തിലാക്കാനും ആവശ്യപ്പെട്ട് അസിസ്റ്റൻഡ് എഞ്ചിനീയർക്കും നിവേദനം നൽകി.

സേവാഭാരതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് പീതാംബരൻ, ബൂത്ത് പ്രസിഡന്റ് ബിജു കൊല്ലമറ്റം, എൻഡിഎ ഭാരവാഹികളായ കമ്പിളി വിജയൻ, രാജഗോപാൽ സി മേനോൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായി കൃഷ്‌ണേന്ദു പ്രശാന്ത് പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!