
മെറ്റ്സ് കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഏകദിന ശില്പശാല നടത്തി
മാള സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് & ഡാറ്റ സയൻസ് ഡിപ്പാർട്ട്മെൻ്റും കോളേജിലെ ഇന്നവേഷൻ ആൻ്റ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻററും സംയുക്തമായി കൊച്ചിയിലെ ഫിഗ്മാർക്ക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ചേർന്ന് ഏകദിന ശില്പശാല സംഘടിപ്പിച്ചു. “പ്രോജക്ട് ഡെവലപ്മെൻ്റ് ഇൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & മെഷീൻ ലേർണിംഗ്” എന്ന വിഷയത്തിലായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.
ശില്പശാലയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി ഇ ഒ പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരിയാണ്. അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, ഐ.ഇ.ഡി.സി. കോർഡിനേറ്റർ പ്രൊഫ. രേഖ എം , ഫിഗ്മാർക്ക് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. രഞ്ജു ബാബു, അമൽ എം., ആഷ്ന സത്യൻ, അബ്ദുൽ കരീം എന്നിവർ ക്ലാസുകൾ നയിച്ചു. 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
