തൃശ്ശൂർ ജില്ലയിലെ റബർ കർഷകരുടെ സംഗമം നടത്തി

Share this News

തൃശ്ശൂർ ജില്ലയിലെ റബർ കർഷകരുടെ സംഗമം സംസ്ഥാന റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വാണിയംപാറ ആർ.പി.എസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത റബർ കർഷകർ, മേഖലയിലെ വിവിധ പ്രശ്നങ്ങൾ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. റബ്ബർ ബോർഡിന്റെ ഭാഗത്തുനിന്ന് കർഷകരുടെ ആശങ്കകളും ആവശ്യങ്ങളും വിശദീകരിക്കാൻ അവസരം ലഭിച്ചു.

വാണിയംപാറ ആർ.പി.എസിൽ നിന്നുള്ള പ്രതിനിധികളായി ഷാജി പി.പി, അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു. ജില്ലയിലെ 77 ആർ.പി.എസുകളിൽ നിന്നെത്തിയ റബർ കർഷകരും ആർ.പി.എസുകളുടെ പ്രസിഡന്റുമാരും റബ്ബർ ബോർഡ് ഉദ്യോഗസ്ഥരും സംഗമത്തിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News
error: Content is protected !!