Share this News

തെക്കുംപാടം കോരംകുളം മഹാവിഷ്ണുധർമ്മ ശാസ്താ ക്ഷേത്രത്തിൽ വൈകുണ്ഡ ഏകാദശി 2025 ഡിസംബർ ചൊവ്വാഴ്ച നടത്തുന്നു. വിശേഷാൽ പൂജകൾ, നിറമാല, ശ്രീകോവിലുകളിൽസമ്പൂർണ്ണ നെയ് വിളക്ക്, ചുറ്റുവിളക്ക് ,വിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ സമ്പൂർണ്ണനാരായണീയ പാരായണം, വൈകീട്ട് 6.30 ന് നാമജപ പ്രദക്ഷിണം ഗോതമ്പ് കഞ്ഞി, തോരൻ പുഴുക്ക്,കാളൻ, അച്ചാർ തുടങ്ങിയ വിഭവങ്ങളോടുകൂടി ഉച്ചക്ക് 12.30 നും രാത്രി 8 നുംഏകാദശി ഊട്ട് ഉണ്ടായിരിക്കും , സമ്പൂർണ്ണ നെയ് വിളക്ക് തെളിയിക്കാൻ ഭക്തജനങ്ങൾക്ക് നെയ്യ് വഴി പാടായി സമർപ്പിക്കാവുന്നതാണ്. എല്ലാവരേയും ക്ഷേത്ര ദർശനത്തിലേക്കും ഏകദശി ഊട്ടിലേക്കും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
Share this News