
ചുവന്ന മണ്ണ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുവന്നമണ്ണ് യൂണിറ്റിന്റെ കീഴിൽ വരുന്ന വാർഡുകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയികൾ ആയിട്ടുള്ള വർക്ക് സ്വീകരണം നൽകി മൂന്നാം വാർഡിൽ നിന്ന് വിജയിച്ച അജു തോമസ് ( യൂണിറ്റിന് തുടക്കം കുറിച്ച വ്യക്തി)നാലാം വാർഡിൽ നിന്ന് വിജയിച്ച മീനു ടീച്ചർ അഞ്ചാം വാർഡിൽ നിന്ന് വിജയിച്ച അനൂപ് ആറാം വാർഡിൽ നിന്ന് വിജയിച്ച ഡിനാ മോൾ എട്ടാം വാർഡിൽ നിന്ന് വിജയിച്ച കെ പി ചാക്കോച്ചൻഒമ്പതാം വാർഡിൽ നിന്ന് വിജയിച്ച സോഫി ജിജിപത്താം വാർഡിൽ നിന്ന് വിജയിച്ച കൃഷ്ണേന്ദു എന്നിവർക്കാണ് സ്വീകരണം നൽകിയത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചുവന്നമണ്ണ് യൂണിറ്റിന്റെ പ്രസിഡൻ്റ് ജോസ് വല്ലൂരാൻ്റെ അദ്ധ്യഷതയിൽ കൂടിയ സ്വീകരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറിയുംഒല്ലൂർ നിയോജകമണ്ഡലം ചെയർമാനുമായ ബിജു എടക്കളത്തൂർ ഉദ്ഘാടനം ചെയ്തു ഒല്ലൂരിന്റെ കൺവീനർ ശേഖരേട്ടൻ വ്യാപാരി വ്യവസായി ഏകോപന സമിതി ചുവന്നമണ്ണ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ മത്തായി കേരളം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു യൂണിറ്റിന്റെ സെക്രട്ടറി ലിനേഷ് പി എസ് വന്നു കൂടിയവർക്ക് ഹൃദ്യമായ സ്വാഗതം അർപ്പിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നൽകിയ സ്നേഹോ പകരത്തിനും സ്വീകരണത്തിനും നന്ദി പറഞ്ഞുകൊണ്ട് കെ പി ചാക്കോച്ചൻ മറുപടി പ്രസംഗം നടത്തി. വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഉചിതമായ രീതിയിൽ ഇടപെടുമെന്ന് മറുപടി പറഞ്ഞു.
സ്വീകരണം ഏറ്റുവാങ്ങിയ എല്ലാമെമ്പർമാരുംവിജയിച്ച ഞങ്ങൾക്ക് ആദ്യമായി സ്വീകരണം ഒരുക്കിയത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആണെന്നും വളരെസന്തോഷമുണ്ടെന്നും മറുപടി പറഞ്ഞു കേരള വ്യാപാരി ഏകോപന സമിതി ചുവന്നമണ്ണ് യൂണിറ്റിന്റെ ട്രഷർപോൾ മേക്കാട്ടിൽ എല്ലാവർക്കും നന്ദി പറഞ്ഞുപറഞ്ഞു
വാദങ്ങളും വാദപ്രതിവാദങ്ങളും ഉയർത്തിയാണ് തിരഞ്ഞെടുപ്പിന് നേരിടുന്നത് എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വാദങ്ങൾക്കോ വാദ പ്രതിവാദങ്ങളോ ഉയർത്താതെ അവരവരുടെ വാർഡുകളിൽ ജനഹിത മാനിച്ച് എല്ലാവരെയും ചേർത്ത് നിർത്തിസമൂഹം നന്മയ്ക്ക്ഊന്നൽ നൽകി പ്രവർത്തിക്കേണ്ടതാണെന്ന്മത്തായി കേരളം ആശംസ പ്രസംഗത്തിൽ പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

