
പട്ടിക്കാട് സെൻ്റ് അൽഫോൻസ പബ്ളിക് സ്കൂളിലെ വാർഷികം, “സെലസ്റ്റിയ 2K25 ” ആഘോഷിച്ചു. തൃശൂർ അതിരൂപത വികാരി ജനറാൾ, മോൺ. ജോസ് കോനിക്കര ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ, ഫാ. തോമസ് വടക്കൂട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സ്കൂൾ മുൻ മാനേജരും, പുല്ലഴി സെൻ്റ് ക്രിസ്റ്റീന ഹോം ഡയറക്ടറുമായ ഫാ. ജിജോ വള്ളൂപ്പാറ അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ ആൽബം, ‘റിഫ്ളക്സിയ 2 K25 ‘ യുടെ പ്രകാശനകർമ്മം, പട്ടിക്കാട് സ്നേഹാലയം സുപ്പീരിയർ, ബ്ര. പോളി തൃശ്ശോക്കാരൻ MMB നിർവ്വഹിച്ചു.
പി.പി. രവീന്ദ്രൻ, സെൻ്റ് അൽഫോൻസ ട്രസ്റ്റ് പ്രതിനിധി ഡോ. വിജു എം.ജെ., പള്ളി ട്രസ്റ്റി സാബു കോട്ടപ്പടിക്കാരൻ, പി.ടി.എ. പ്രസിഡൻ്റ് മെജോയ് ടി.കെ., സ്റ്റാഫ് സെക്രട്ടറി കവിത കെ., തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രിൻസിപ്പൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ജെസ്സി ഇ.ഒ. നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
അധ്യാപകരും അനധ്യാപകരും PTA എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

