
ഹരിത കർമ സേന യൂസർ ഫീ കുടിശ്ശിക തുക തള്ളിക്കളയണമെന്ന് വിനീത സന്തോഷ്
ഹരിത കർമ സേനയുടെ യൂസർ ഫീ കുടിശ്ശിക തുക തള്ളിക്കളയണമെന്ന് മുൻ പഞ്ചായത്തംഗം വിനീത സന്തോഷ് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹരിത കർമ സേന പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിൽ നിന്നും ചാക്കൊന്നിന് 50 രൂപ വീതമാണ് ഈടാക്കുന്നത്.
എന്നാൽ ഒരു മാസത്തിൽ ഒരു ചാക്ക് പ്ലാസ്റ്റിക് പോലും പല വീടുകളിൽ നിന്നും ഉണ്ടാകുന്നില്ലെന്നും, പ്ലാസ്റ്റിക് ഇല്ലെങ്കിലും തുക അടയ്ക്കേണ്ട സാഹചര്യമാണെന്നും വിനീത ചൂണ്ടിക്കാട്ടി. കുടിശ്ശിക വരുത്തിയവർക്കു പഞ്ചായത്തിൽ നിന്ന് റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ നിഷേധിക്കുന്നതും സാധാരണ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വിനീത സന്തോഷ് പറഞ്ഞു. പലപ്പോഴും വേസ്റ്റ് എടുക്കാൻ വരുമ്പോൾ വീട്ടിൽ ആളില്ലാത്ത അവസ്ഥയും പിന്നീട് വരുന്ന മാസത്തിൽ പല വീടുകളിൽ വന്ന് തർക്കം ഉണ്ടാവുന്ന സ്ഥിതിയും ഉണ്ട്. അതിനാൽ യൂസർ ഫീ കുടിശ്ശിക തുക പൂർണമായും ഒഴിവാക്കുകയും, ചാക്കൊന്നിന് ഈടാക്കുന്ന തുക 50 രൂപയിൽ നിന്ന് 30 രൂപയായി കുറയ്ക്കുകയും ചെയ്യണമെന്ന് വിനീത സന്തോഷ് ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
