12 വർഷം ‘കലക്ക് കാവലിരുന്ന്’ ഫാബുലസ്സ് ടെക്നോളജീസ്

Share this News

തൃശൂരിൽ നടക്കുന്ന 64-ാമത്  സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ കലോത്സവ നഗരിയിൽ സുരക്ഷയൊരുക്കി പാലക്കാട്ടെ ക്യാമറക്കണ്ണുകൾ.  ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളക്ക്  12 ആം തവണയാണ് ഫാബുലസ്സ് ടെക്നോളജീസ് സുരക്ഷയൊരുക്കുന്നത്. 2012 മുതൽ ഫാബുലസ്സിന്റെ  ക്യാമറകളാണ് മേളകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്. 

കലോത്സവ നഗരിയിലെ എല്ലാ വേദികൾക്കും പുറമെ, ഊട്ടുപുര, റോഡ്, സ്വാഗതസംഘം ഓഫീസ്, ട്രാഫിക് പോയിൻ്റുകൾ എന്നിവിടങ്ങളിലെല്ലാം ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ ആദ്യദിനത്തിൽ  വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയാണ് പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 

കലോത്സ നഗരിയിലെ എല്ലാ രംഗങ്ങളും പകർത്തുന്നതിനൊപ്പം ആളുകളുടെ കണക്കെടുപ്പ്, ഓഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഫീച്ചറുകളും ഫാബുലസ്സ് ടെക്‌നോളജീസ് നടത്തുന്നുണ്ടെന്നും സുരക്ഷക്കായ് ഏറ്റവും മികച്ചതും ന്യൂതനവുമായ സാങ്കേതിക സംവിധാനങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ഫാബുലസ്സ് ടെക്നോളജീസ് എം.ഡി റഷാദ് പുതുനഗരം അറിയിച്ചു.

പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം മലബാർ ടവറിൽ സ്ഥിതി ചെയ്യുന്ന ഫാബുലസ്സ് ടെക്നോളജീസ്  സ്കൂൾ കലോത്സവത്തിന് പുറമെ, സംസ്ഥന സ്കൂൾ കായിക മേള, പ്രധാനമന്ത്രിയുടെ കേരള സന്ദർശനം, നാഷണൽ ഗെയിംസ്, നാഷണൽ സയൻസ് ഫെയർ തുടങ്ങി സംസ്ഥാനത്ത് ഉടനീളമുള്ള പരിപടികൾക്ക് സുരക്ഷാ ക്യാമറകൾ ഒരുക്കിയിട്ടുണ്ട്.

പാലക്കാടിൻ്റെ ക്യാമറക്കണ്ണുകൾ വരും വർഷങ്ങളിലും കലോത്സവ നഗരിയിൽ സ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ഫാബുലസ്സ് ടെക്നോളജീസ് ഗ്രൂപ്പ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!