Share this News

കനത്ത മഴയിൽ അഞ്ചുമൂർത്തിമംഗലത്ത് വീടുകൾ തകർന്നു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചു മൂർത്തിമംഗലം, ചോഴിയം കാട് MNലക്ഷം വീട് കോളനിയിലെ 2 വീടുകൾ കൂടി കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ തകർന്നടിഞ്ഞു , വീട്ടിൽ ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.ചോഴിയം കാട്ടിലെ റുക്കിയ , സെയ്തുമുഹമ്മദ് , റഹ്മത്ത് , അലി എന്നിവരുടെയും വീടാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. കോളനിയിലെ ഇരട്ട വീടുകളെല്ലാം ഏറെ കാലപഴക്കം ചെന്നതും അപകടാവസ്ഥയിലും ആണ് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നത് MN ലക്ഷം വീട് കോളനിവാസികളുടെ ആവശ്യം ആണ് . വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, മുൻമെമ്പർ കെ.വിശ്വനാഥ്രൻ കെ.കുമാരൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/LGKm6uPJVIt8nYhyoTCBEG


Share this News