കോരൻഞ്ചിറ-പൊക്കലം ട്രാൻസ്ഫോർമർ സമീപത്ത് തീപിടിത്തം; അഗ്നിശമനസേന എത്തി തീ അണച്ചു

Share this News

കോരൻഞ്ചിറ–പൊക്കലം പ്രദേശത്തെ ട്രാൻസ്ഫോർമറിന്റെ സമീപത്ത്  തീപിടിത്തം ഉണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. ട്രാൻസ്ഫോർമറിന് അരികിലെ ഉണങ്ങിയ പുല്ലുകൾക്കിടയിൽ നിന്നാണ് തീ ഉയർന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടൻ ഇടപെട്ട് പ്രാഥമിക നിയന്ത്രണ നടപടികൾ സ്വീകരിച്ചതോടെ വടക്കഞ്ചേരി അഗ്നിശമനസേനയ്ക്ക് വിവരം കൈമാറി. സേന പെട്ടെന്ന് സ്ഥലത്തെത്തി തീ പൂർണമായി അണച്ചു.

ട്രാൻസ്ഫോർമറിന് സമീപം റബർ തോട്ടവും നിരവധി വീടുകളും ഉള്ളതിനാൽ തീ വ്യാപിച്ചാൽ വലിയ അപകടസാധ്യത ഉണ്ടാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സമയോചിതമായ ഇടപെടലാണ് പ്രദേശത്തെ വലിയൊരു വിപത്തിൽ നിന്ന് രക്ഷിച്ചതെന്ന് അധികൃതർ അറിയിച്ചു.

വേനൽ കനത്തതോടെ അഗ്നിശമനസേനയ്ക്ക് തിരക്കേറിയ ദിവസങ്ങളാണ്. നാട്ടിൻപുറങ്ങളിലെ പുല്ലുകളും ചെറുകാടുകളും ഉണങ്ങി കരിഞ്ഞതിനാൽ ഏത് സമയവും തീപിടിത്തത്തിന് സാധ്യതയുള്ള സാഹചര്യമാണെന്ന് സേന മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വൈദ്യുത ഉപകരണങ്ങളുടെ സമീപത്ത് മാലിന്യങ്ങളും ഉണങ്ങിയ വസ്തുക്കളും നിക്ഷേപിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!