ഹാരിയേഴ്‌സ് വടക്കഞ്ചേരി മാരത്തോൺ’ ഏപ്രിൽ 12-ന്; പ്രൊമോ റണ്ണിന് ആവേശകരമായ തുടക്കം

Share this News

ഹാരിയേഴ്‌സ് ദി റണ്ണേഴ്‌സ് ഓഫ് വടക്കഞ്ചേരി’ ഏപ്രിൽ 12-ന് സംഘടിപ്പിക്കുന്ന ‘ഹാരിയേഴ്‌സ് വടക്കഞ്ചേരി മാരത്തോൺ 2026’-ന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച പ്രോമോ റൺ പി.പി. സുമോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരിയുടെ കായിക മേഖലയിൽ ഹാരിയേഴ്‌സിന്റേത് വലിയൊരു ചുവടുവയ്പ്പാണെന്നും, ഈ മുന്നേറ്റം സമീപ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ച് പുതിയൊരു കായിക സംസ്‌കാരം വളർത്തിയെടുക്കണമെന്നും എം.എൽ.എ പറഞ്ഞു. യുവതലമുറയ്ക്കിടയിലെ ലഹരി വ്യാപനം തടയുന്നതിൽ കായിക മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ക്ലബ് രക്ഷാധികാരിയുമായ ടി.എം. ശശി അഭിപ്രായപ്പെട്ടു.

അയൽ സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ആയിരത്തിലധികം വരുന്ന മാരത്തോൺ ഓട്ടക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ 12ന് വടക്കഞ്ചേരിയിലെ ആദ്യ പ്രൊഫഷണൽ മാരത്തോൺ സംഘടിപ്പിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ജ്യോതികുമാർ പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് സി. അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ സി.ടി. കണ്ണൻ, ക്ലബ് സെക്രട്ടറി സുലൈമാൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!