
നെന്മാറ–വല്ലങ്ങി വേല ഇന്ന്
ആനപ്പന്തലുകൾ, തലയെടുപ്പുള്ള ഗജവീരന്മാർ, വർണക്കുടമാറ്റം, വാദ്യവിസ്‌മയം, വർണംവിതറുന്ന വെടിക്കെട്ട്, ആഘോഷത്തിമർപ്പിൽ അലിയുന്ന ജനലക്ഷങ്ങൾ വേലകളുടെ വേല ഇന്ന്. നെന്മാറ, വല്ലങ്ങി, വിത്തനശേരി, തിരുവഴിയാട്, അയിലൂർ ദേശങ്ങളുടെ സംഗമത്തിന് നെല്ലിക്കുളങ്ങര ക്ഷേത്രമൊരുങ്ങി.നെന്മാറ ദേശത്ത് വെള്ളിയാഴ്‌ച പുലർച്ചെ വാൾകടയൽ ചടങ്ങോടെ തുടക്കം കുറിക്കും. വെടിക്കെട്ടിനുശേഷം 7.15ന് എഴുന്നള്ളത്ത് കാവുകയറി കാവിറക്കി ദേശത്ത് തിരിച്ചെത്തി കോലമിറക്കുന്നതോടെ നെന്മാറ ദേശത്തിന്റെ വേല സമാപിക്കും. വല്ലങ്ങിദേശത്ത് വെള്ളി പുലർച്ചെ 5.30ന് തിടമ്പുപൂജയോടെ ചടങ്ങുകൾ തുടങ്ങും. രാത്രി 8.30ന് രാത്രി എഴുന്നള്ളത്ത് തുടങ്ങും. ശനി പുലർച്ചെ മൂന്നിന് രാത്രി വെടിക്കെട്ട് നടക്കും. കാവിറങ്ങി ശിവക്ഷേത്രത്തിൽ തിരിച്ചെത്തി കോലം ഇറക്കുന്നതോടെ വല്ലങ്ങിദേശത്തെ വേലയ്ക്കും സമാപനമാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

