Share this News

വടക്കഞ്ചേരിയിൽ പത്ത് വയസ്സുകാരൻ മരിച്ച നിലയിൽ കണ്ടെത്തി
പത്ത് വയസ്സുകാരനെ വീടിനോട് ചേർന്നുള്ള ചാർത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി കാരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജിന്റെ മകൻ രഘുറാം മോഹൻ (10) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. രഘുറാം നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കുകയും ഫോൺ വാങ്ങി വെക്കുകയും ചെയ്തിരുന്നു. തുടർന്ന് രക്ഷിതാക്കൾ വീടിന് സമീപത്തുള്ള ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയി. തിരികെ എത്തിയപ്പോഴാണ് വീടിന് വശത്തുള്ള ചാർത്തിലെ ഇരുമ്പ് തൂണിൽ കെട്ടിയ ലുങ്കിയിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച രഘുറാം മോഹൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News