കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം

Share this News

കുതിരാൻ തുരങ്കത്തിനുള്ളിൽ വാഹനാപകടം

തൃശ്ശൂർ ദിശയിലേക്ക് പോകുന്ന കുതിരാൻ  തുരങ്കത്തിനുള്ളിൽ വാഹനാപകടം. കണ്ടൈനറിന് പുറകിൽ ഓട്ടോ ടാക്സി (വെള്ളിമൂങ്ങ) ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തെ തുടർന്ന് കുറച്ച് നേരം കഷ്ടപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ തന്നെ ആംബുലൻസിൽ കയറ്റി തൃശ്ശൂരുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.  KL 54 E O355 എന്ന വണ്ടി നമ്പറിലുള്ള ആൾക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ കാലിനാണ് പരിക്കേറ്റത്.തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിൻ്റെ മധ്യ ഭാഗത്തായിട്ടാണ് അപകടം ഉണ്ടായത്.ഹൈവേ എമർജൻസി ടീമും പോലീസും സംഭവ സ്ഥലത്ത് എത്തി വാഹനം മാറ്റി ഇടുന്നതിനുള്ള നടപടികൾ സ്വീകരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t


Share this News
error: Content is protected !!