പോപ്പ് നഗർ കനാൽ പാലം നിർമാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു

Share this News

പോപ്പ് നഗർ കനാൽ പാലം നിർമാണോദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു

ജലസേചന വകുപ്പ് തൃശൂർ ഇറിഗേഷൻ ഡിവിഷൻ ഒല്ലൂക്കര ബ്രാഞ്ച് കനാലിൽ നിർമ്മിക്കുന്ന പോപ്പ് നഗർ കനാൽ പാലം നിർമാണോദ്ഘാടനം റവന്യൂ, എം.എൽ.എ.യുമായ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. വികസന പ്രവർത്തനങ്ങളിൽ നമ്മുടെ നാട് പൊതുവായ ഏതെങ്കിലും വിധത്തിലുള്ള ഏകപക്ഷീയമായ രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നതാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. മനോഹരമായ കനാൽ പാലം നിർമ്മിക്കുമ്പോൾ അതിലൊരുക്കേണ്ട ഹാൻഡ് റെയിൽ അടക്കമുള്ള സുരക്ഷ സംവിധാനങ്ങളെ കുറിച്ചും മന്ത്രി സംസാരിച്ചു.

പോപ്പ് നഗർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ അനീസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.

തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി. സിനി റിപ്പോർട്ട് അവതരിപ്പിച്ചു. വില്ലേജ് വികസന സമിതി അംഗം . എം. കെ. ഗോപാലകൃഷ്ണ‌ൻ സ്വാഗതവും പിച്ചി ഹെഡ് വർക്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ കെ. അരുൺലാൽ നന്ദിയും പറഞ്ഞു.

റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയും ഒല്ലൂർ നിയോജകമണ്ഡലം എം.എൽ.എ.യുമായ കെ. രാജന്റെ 2025-26 വർഷത്തിലെ ആസ്‌തി വികസന ഫണ്ടിലൂടെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ. എസ്. അനിൽ കുമാർ, റഫീഖ് അറയ്ക്കൽ, എം. യു. മുത്തു, പി. ടി. സൈമൺ, ടി. വി. അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!