Share this News

കാലിക്കറ്റ് സർവകലാശാല സൈക്ലിങ് ; സെൻറ് തോമസിന് ഇരട്ട കിരീടം.
ചാലക്കുടി S H കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല സൈക്കിളിങ്ങിൽ പുരുഷ, വനിത വിഭാഗങ്ങളിൽ സെൻറ് തോമസ് കോളേജ് ചാമ്പ്യൻമാരായി.പുരുഷ വിഭാഗത്തിൽ 54 പോയിന്റും, വനിത വിഭാഗത്തിൽ 43 പോയിന്റും നേടിയാണ് അവരുടെ ഈ നേട്ടം.കൊടകര സഹൃദയ കോളേജ് ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം നേടി.പുരുഷ വിഭാഗം മൂന്നാം സ്ഥാനം പുതുക്കാട് പ്രാജ്യോതി കോളേജും, വനിതാ വിഭാഗം മൂന്നാം സ്ഥാനം ചാലക്കുടി S H കോളേജും കരസ്തമാക്കി.
പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി സെൻറ് തോമസ് വിദ്യാർത്ഥി ജോസ്മോൻ..
വനിതാ വിഭാഗം വ്യക്തിഗത ചാമ്പ്യൻ ആയി സെൻറ് തോമസിലെ നവ്യ വിനോദിനെയും, S H ലെ കേസ്സിയയെയും തെരഞ്ഞെടുത്തു. കാലിക്കറ്റ് സർവകലാശാല Dpty. ഡയറക്ടർ ഡോ. ബിബിൻ G. ട്രോഫികൾ വിതരണം ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News