വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു

Share this News

വാണിയംപാറ ഇകെഎംയുപി സ്കൂളിൽ നിന്ന് വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ പാമ്പുങ്ങൽ കുട്ടൻ മകൻ വിനോദൻ (ഉണ്ണികൃഷ്ണൻ- 64) ആണ് മരിച്ചത്. സംസ്കാരം ഇന്ന് (09.04.2026-വ്യാഴം) വൈകിട്ട് അഞ്ചുമണിക്ക് വടക്കുംപാടം ശ്മശാനത്തിൽ
രാവിലെ 10:45 ആയിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ 108 ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യ : മല്ലിക

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t


Share this News
error: Content is protected !!