പോൾ മുണ്ടാടൻ മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷകളുമായി മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്.

Share this News

പോൾ മുണ്ടാടൻ മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷകളുമായി മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരത്തിന്റെ പുതിയ മുഖമുദ്രയാകാൻ മാളയിലുള്ള മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഒരുങ്ങുന്നു. ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിനെയും ഫിസാറ്റ് ബിസിനസ്സ് സ്കൂളിനെയും ദേശീയ തലത്തിൽ ശ്രദ്ധേയമായ വിജയഗാഥയാക്കി മാറ്റിയ മുൻ ചെയർമാൻ ഡോ. പോൾ മുണ്ടാടൻ മെറ്റ്‌സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു.
അദ്ദേഹം ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ചെയർമാനായിരുന്ന ആറുവർഷക്കാലം (2013-2019) ഫിസാറ്റിന്റെ സുവർണ്ണകാലഘട്ടമായാണ് അറിയപ്പെടുന്നത്. ഒരു സാധാരണ എഞ്ചിനീയറിംഗ് കോളേജിനെ അക്കാദമിക് മികവിലും, പ്ലേസ്‌മെന്റിലും, അടിസ്ഥാന സൗകര്യങ്ങളിലും ഒന്നാം നിരയിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. ബാങ്കിംഗ് മേഖലയിലെയും സംഘടനാ നേതൃത്വ രംഗത്തെയും മാനേജ്‌മെന്റിലെയും കോർപ്പറേറ്റ് ലീഡർഷിപ്പ് ട്രെയിനിങ് രംഗത്തെയും ദീർഘകാല അനുഭവസമ്പത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി എങ്ങനെ വിനിയോഗിക്കാം എന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞതാണ്.
സമഗ്രമായ മാറ്റത്തിലൂടെ വമ്പിച്ച കുതിച്ചു ചാട്ടത്തിനാണ് മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് തയ്യാറെടുക്കുന്നത്. മികവാർന്ന അധ്യാപനവും, ഉയർന്ന പ്ലേസ്മെന്റും, സംരംഭകത്വവും, അക്രെഡിറ്റേഷനും, സ്വയംഭരണ പദവിയും ലക്ഷ്യമിട്ടു മെറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിനെ വരും വർഷങ്ങളിൽ രാജ്യത്തെ പ്രമുഖമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്, വിദ്യാഭ്യാസ മേഖലയിലും മാനേജ്മെന്റ് രംഗത്തും ബാങ്കിങ് മേഖലയിലും സംഘടനാ നേതൃ രംഗത്തും പ്രവർത്തിച്ചുള്ള ദശകങ്ങളുടെ അനുഭവ സമ്പത്തും അറിവും പ്രാവിന്ന്യവും കൈമുതലായുള്ള ഫിസാറ്റിന്റെ തിളക്കമാർന്ന വിജയശില്പിയായിരുന്ന ഡോ. പോൾ മുണ്ടാടനെ തന്നെ മെറ്റ്‌സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി മാനേജ്മെന്റ് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്രാന്തദർശിയായ നേതൃത്വം മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിനു പുതിയ ദിശാ ബോധവും മികവിന്റെ കരുത്തും നൽകി വരും വർഷങ്ങളിൽ അതിനെ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റാനുതകും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എൻ.ബി.എ, നാക് തുടങ്ങിയ ദേശീയ അക്രെഡിറ്റേഷനുകൾ നേടി സ്ഥാപനത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയും ചെയ്യുക, കോർപ്പറേറ്റ് മേഖലയുമായുള്ള തന്റെ ദൃഢമായ ബന്ധം ഉപയോഗപ്പെടുത്തി പ്രമുഖ ആഗോള കമ്പനികളുമായി നേരിട്ടുള്ള സഹകരണം വഴി പ്ലേസ്‌മെന്റ് രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തി വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുക, പഠനരീതികളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ട് സ്ഥാപനത്തെ സ്വയംഭരണ പദവിയിലേക്ക് നയിക്കുക, പരമ്പരാഗത എഞ്ചിനീയറിംഗ് ശാഖകൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ബയോടെക്നോളജി എന്നീ മേഖലകളിൽ മെറ്റ്‌സിനെ പ്രമുഖമായ പരിശീലന കേന്ദ്രമാക്കുക, സ്റ്റാർട്ടപ്പ്കൾക്കും സംരംഭകത്വത്തിനും ഗവേഷണങ്ങൾക്കും അവസരമൊരുക്കുക, എന്നിവയാണ് പ്രധാനമായും അദ്ദേഹം ലക്ഷ്യമിടുന്നത്. മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിന്റെ ചരിത്രത്തിലെ തിളക്കമാർന്ന പുതിയൊരു അധ്യായത്തിനാണ് ഡോ. പോൾ മുണ്ടാടന്റെ വരവോടെ തുടക്കമായിരിക്കുന്നത്. ദീർഘദർശിയും പരിചയ സമ്പന്നനുമായ ഒരു അമരക്കാരൻ എത്തുന്നതോടെ മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഉന്നത വിദ്യാഭ്യാസ രംഗത്തെ നവീകരിക്കപ്പെട്ട ഒരു ‘പവർ ഹൗസ്’ ആയി മാറുമെന്ന ആത്മവിശ്വാസത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും.
മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിന് പുറമെ, മെറ്റ്‌സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്‌സ് പോളിടെക്‌നിക് കോളേജ്, മെറ്റ്‌സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ച് തുടങ്ങിയ വിപുലമായ സ്ഥാപന ശൃംഖലയും ഇതോടെ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനുള്ള വഴി തുറക്കപെടുകയാണ്.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!