
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണം നടത്തി
യൂത്ത് കോൺഗ്രസ് നേതാക്കളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്ത സാക്ഷിത്വ അനുസ്മരണം യൂത്ത് കോണ്ഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജിഫിൻ ജോയ് അദ്ധ്യക്ഷത വഹിച്ചു.
പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി ചാക്കോച്ചൻ പുഷ്പാർച്ചന നടത്തി അനുസ്മരണ യോഗം ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഷൈജു കുരിയൻ അനുസ്മരണ പ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് നേതാക്കളായ ജിസൺ സണ്ണി, ബ്ലസൺ വർഗ്ഗീസ്, ശ്രീജു സി.എസ്, സജാദ് ഇബ്രാഹിം, ജോസ് ഹ്യൂബർട്ട്, ആര്യ ശരത്ത്, ലിജോ ജോർജ്ജ്, ജോഷി പുതുശ്ശേരി,ശരത്കുമാർ,നിബിൻ ദേവരാജ്,
കോൺഗ്രസ് നേതാക്കളായ ബിനു കെ.വി, ബാബു പാണംകുടി, കുര്യാക്കോസ് ഫിലിപ്പ്, ലോറ ലോറൻസ്, വിനോദ് കൊള്ളിയോട്ടിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


