പാണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു

Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു

പാണഞ്ചേരി ഗ്രാമപഞ്ചായത്ത്‌ ജനകീയാസൂത്രണം 2026-2027 വികസന സെമിനാർ പഞ്ചായത്തിന് മുൻവശത്ത് വെച്ച് നടന്നു.പഞ്ചായത്ത്‌ പ്രസിഡന്റ് മിനു ടീച്ചർ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് കെ പി ചാക്കോച്ചൻ സ്വാഗതം പറഞ്ഞു.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ജോളി ജോർജ് 2026-27 സാമ്പത്തിക വർഷത്തെ പദ്ധതികൾ അവതരിപ്പിച്ചു  64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികൾ, നാട്ടുകാർ ജനപ്രതിനിധികൾ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ ജോളി ജോർജ്, ടി.ബി.വിനോദ്, സീന വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങ ളായ കെ.എ.അബൂബക്കർ, കെ.സി.അഭിലാഷ്, മിനി നി ജോ, പഞ്ചായത്ത് സെക്രട്ടറി ഡോ.ബിന്ദു, ആസൂത്രണ സമി തി ഉപാധ്യക്ഷൻ കെ.പി.എൽ ദോസ് എന്നിവർ പ്രസംഗിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!