മാള മെറ്റ്സ് കോളേജിലെ രണ്ട് ദിവസത്തെ കലാമേള ‘രുദ്ര 2026’ സിനിമാ താരം രാജീവ് രാജൻ ഉദ്ഘാടനം ചെയ്തു

Share this News


തൃശൂർ മാള ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച രണ്ട് ദിവസത്തെ കലാമേള ‘രുദ്ര 2026’ ആരംഭിച്ചു. ആദ്യ ദിവസമായ ആർട്സ് ഡേ വിപുലമായ കലാപരിപാടികളോടെ ശ്രദ്ധേയമായി. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്, മെറ്റ്സ് പോളിടെക്നിക്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകളും കലാപ്രതിഭകളും ഒരുമിച്ചുചേർന്ന കലാമേള കലാസ്നേഹികൾക്ക് മനോഹരമായ അനുഭവമായി.
ഉദ്ഘാടന ചടങ്ങ് ബി.ടെക് വിഭാഗത്തിലെ അസി.പ്രൊഫ. അനീറ്റ അലോഷ്യസിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ആർട്സ് ഡേ കൺവീനറും അക്കാദമിക് ഡയറക്ടറുമായ ഡോ. എ. സുരേന്ദ്രൻ സ്വാഗതപ്രസംഗം നടത്തി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു.
പ്രശസ്ത എല്ലാ സ്ഥാപനങ്ങളിലേയും വിദ്യാർത്ഥികൾ ഒരുമിച്ച് പങ്കെടുത്ത ‘രുദ്ര 2026’ ആർട്സ് ഡേ കലാസാംസ്കാരിക ഐക്യത്തിന്റെ ഉജ്ജ്വല ഉദാഹരണമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ശ്രീ രാജീവ് രാജൻ കലാമേള ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിലെ കലാസാമർത്ഥ്യവും ആത്മവിശ്വാസവും വളർത്തുന്ന വേദികളായ ആർട്സ് ഡേ പോലുള്ള പരിപാടികളുടെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. തുടർന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ ആശംസ പ്രസംഗം നടത്തി. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.)അംബികാദേവി അമ്മ ടി., മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഫോൺസി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് നിറവും ഉത്സാഹവും നൽകി.
ആർട്സ് ഡേ കോർഡിനേറ്റർ ഷിൻസി പി. ജി, നന്ദിപ്രസംഗം നടത്തി. വാശിയേറിയ വിവിധ കലാമത്സരങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. രണ്ടാം ദിവസം കോളേജ് ഡേ ആഘോഷിക്കും.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!