പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2026 – 27 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ചാക്കോച്ചൻ അവതരിപ്പിച്ചു . 605840700 രൂപ പ്രതീക്ഷിക്കുന്ന വരവിൽ 588345825 രൂപ ആകെ ചിലവും 17494875 രൂപ ബാക്കി നീക്കിയിരിപ്പുമാണുള്ളത്. പഞ്ചായത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഉപകാരപ്രദവാകുന്നരീതിയിലാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ പുഷ്പകൃഷി, സമഗ്ര പച്ചക്കറി കൃഷി വികസനയജ്ഞം, ഔഷധ ഗ്രാമം റെഡി ടു ഈറ്റ് ആൻഡ് കുക്ക് ഫിഷ് സെന്റർ, പ്ലാക്കോട് പീച്ചി ഡാം ടൂറിസം, ഓപ്പൺ ജിം & ഹാപ്പിനസ്സ് പാർക്ക് മാരായ്ക്കൽ , സ്ട്രീറ്റ് മെയിൻ ദീർഘിപ്പിക്കൽ, സ്ട്രീറ്റ് ലൈറ്റ് റിപ്പയറിംഗ് , പെൺകുട്ടികൾക്ക് സ്വയം സുരക്ഷാ പരിശീലനം വനിതകള്‍ക്കായി കലാകായിക സാംസ്കാരിക പരിപാടികള്‍ , ഗവൺമെന്റ് എൽ പി സ്കൂളുകൾക്കായി പദ്ധതികൾ , ഹരിത കർമ്മ സേനയ്ക്ക് ഓഫീസും വിശ്രമം മുറിയും അനുബന്ധ സൗകര്യങ്ങളും, പട്ടികജാതി സാംസ്കാരിക നിലയം – സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള സാധനങ്ങൾ വാങ്ങൽ ഈസി കിച്ചൻ ( പട്ടികജാതി കുടുംബങ്ങൾക്ക് ആധുനിക അടുക്കള സജ്ജീകരിക്കൽ ), വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള സൗരവേലി , ഗവൺമെന്റ് എൽ പി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾക്ക് യൂണിഫോം കൂടാതെ കൃഷി ,മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, ചെറുകിട വ്യവസായം, പ്രൈമറി വിദ്യാഭ്യാസം, വിദ്യാഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾ, കുടിവെള്ള വിതരണം ,കുടിവെള്ള പദ്ധതികളുടെ നവീകരണം, പൊതു ശുചിത്വം മാലിന്യ പരിപാലനം, ഭവന നിർമ്മാണം, അഗതിക്ഷേമം, റോഡുകൾ, പട്ടികജാതി സാംസ്കാരിക നിലയം നിർമ്മിക്കുന്നതിന് സ്ഥലംവാങ്ങൽ , സാനിറ്ററി നാപ്കിൻ ഡിസ്ട്രോയിംങ് യൂണിറ്റ് സ്ഥാപിക്കൽ, പുതിയ റോഡുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് 2026-27 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!